പ്രേക്ഷകഹൃദയത്തിൽ ചേക്കേറി ‘ബിലവ്ഡ്’; യഥാർത്ഥ പ്രണയത്തിന്റെ അടയാളപ്പെടുത്തൽ…

ഈ പ്രണയദിനത്തിൽ വ്യത്യസ്തതയോടെ പ്രേക്ഷകർക്ക് മുന്നിലേക്ക് ഫ്‌ളവേഴ്‌സ് ഒറിജിനൽസ് അവതരിപ്പിക്കുന്നു ബിലവ്ഡ്. ഈ സമൂഹം നമുക്ക് മേൽ അടിച്ചെൽപ്പിക്കുന്ന ചട്ടക്കൂടുകളുടെ പൊളിച്ചെഴുത്ത് കൂടിയാണ് ഈ ഹ്രസ്വചിത്രം. അഞ്ച് മിനുട്ട് മാത്രം ദൈർഘ്യമുള്ള ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്ന ചിന്തയുടെ ഒളിയമ്പുകൾ തന്നെയാണ് ഇതിന്റെ പ്രത്യേകത. നമ്മൾ മാറ്റത്തിന്റെ വഴിയിലാണ്. അതിൽ മാറി ചിന്തിക്കുന്ന സമൂഹം കൂടി ചേരുമ്പോൾ മാത്രമേ നമ്മൾ സമ്പന്നരാകുകയുള്ളു. പ്രണയം വ്യത്യസ്തമാണ്. അതിൽ പ്രണയിക്കുന്നവരുടെ ഇഷ്ടത്തിന് തന്നെയാകണം പ്രാധാന്യം. വരാനിരിക്കുന്ന ഒരുപാട് നല്ല മാറ്റങ്ങളിലേക്കുള്ള വെളിച്ചം പകരൽ കൂടിയാകട്ടെ ഈ ചിത്രം എന്ന് നമുക്ക് ആശംസിക്കാം.
വിനോദവും വാർത്തയും പ്രേക്ഷകർക്ക് സമ്മാനിച്ച ഇൻസൈറ്റ് മീഡിയ സിറ്റിയുടെ മറ്റൊരു ഡിജിറ്റൽ സംരംഭമായ ഫ്‌ളവേഴ്‌സ് ഒറിജിനൽസിലാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. കേരളത്തിന്റെ മാറുന്ന അഭിരുചിയ്ക്ക് അനുസരിച്ച് മാറാനും ഒപ്പം വളരാനും എന്നും ഫ്‌ളവേഴ്‌സ് ശ്രദ്ധിച്ചിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. സിനിമകളും സീരിയസുകളും മാത്രം നിറഞ്ഞ സമയത്ത് നിന്ന് നമ്മൾ ഏറെ വളർന്നിരിക്കുന്നു. സീരീസുകളും ഷോർട്ഫിലിമുകളും മലയാളികൾക്ക് ഇന്ന് പ്രിയപ്പെട്ടതാണ്.
Read Also : നിഗൂഢതയുടെ രാത്രി സമ്മാനിച്ച് “ചാപ്റ്റർ 13”; ശ്രദ്ധനേടി ഹൊറർ ഷോർട് ഫിലിം…
കഥാപാത്രങ്ങളുടെ അഭിനയ മികവും തിരക്കഥയും ഈ ചിത്രത്തിന്റെ കഥാതന്തുവും എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്. സീരിസിന്റെ മികവാർന്ന സംവിധാന രീതിയും വെബ് സീരിസിനെ മനോഹരവും വ്യത്യസ്തവുമാക്കുന്നു. ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം തന്നെയാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.
Story Highlights: Shortfilm “beloved”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here