Advertisement

മൂന്നാമതും കൈക്കൂലി ചോദിച്ചു; ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

February 15, 2022
0 minutes Read

കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സരോവരം സബ് ഡിവിഷന്‍ ഓഫിസിലെ അസിസ്റ്റന്റ് എന്‍ജീനിയര്‍ പി.ടി.സുനില്‍കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. ഡെപ്പോസിറ്റ് തുക തിരികെ നല്‍കാനായി കരാറുകാരില്‍നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
ഒക്ടോബറില്‍ കരാറുകാരനുമായുള്ള എഗ്രിമെന്റ് കഴിഞ്ഞിരുന്നു. അന്നുമുതല്‍ ഡെപ്പോസിറ്റ് തുക കിട്ടാനായി ഓഫിസ് കയറിയിറങ്ങിയ കരാറുകാരനോട് രണ്ടു തവണ സുനില്‍കുമാര്‍ കൈക്കൂലി വാങ്ങി. മൂന്നാംതവണയും കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് വിജിലന്‍സിനെ അറിയിച്ചത്. തുടര്‍ന്ന് കരാറുകാരന്‍ ഉദ്യോഗസ്ഥന് തുക കൈമാറുന്നതിനിടിയില്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top