Advertisement

ചരിത്രത്തിലേക്കൊരു ചവിട്ടുപടി; സംസ്ഥാനങ്ങളിലെ പൊതുവിദ്യാലങ്ങളിലെ ഏറ്റവും വലിയ ചുമർശില്പവുമായി ചാലപ്പുറം ബോയ്സ്…

February 15, 2022
Google News 2 minutes Read

ചരിത്രത്തിൽ ഒരുപാട് സ്ഥാനമുള്ള, സാഹിത്യത്തിൻറെ വേരൂന്നിയ, ബാബുക്കയുടെ പാട്ടിന്റെ താളമുള്ള മധുരത്തിന്റെ നാടാണ് കോഴിക്കോട്. ഈ ചരിത്രവും സാഹിത്യമെല്ലാം ഒരു ചുമർശില്പമായി ഒരുക്കിയതിനെ പറ്റി ചിന്തിച്ചുനോക്കൂ. സംസ്ഥാനങ്ങളിലെ പൊതുവിദ്യാലങ്ങളിലെ തന്നെ ഏറ്റവും വലിയ ചുമർശില്പം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് ചാലപ്പുറം ഗവൺമെന്റ് ഗണപത് ബോയ്സ് ഹൈസ്കുൾ. സിറ്റി ഓഫ് ഹോണസ്റ്റി എന്ന പേരിൽ കോഴിക്കോടിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രം ഒരു കാൻവാസിൽ പകർത്തിയിരിക്കുകയാണ്.

ഈ ചുമർശില്പത്തിന് കോഴിക്കോടിന്റെ ചരിത്രത്തെ കുറിച്ച് പറയാനുണ്ട്. സാഹിത്യത്തിൻറെ മധുരമുണ്ട്. അങ്ങനെയങ്ങനെ നിരവധി പ്രത്യേകതകളാണ് ഈ ചുമർശില്പത്തിനുള്ളത്. സാമൂതിരിയുടെ പടയോട്ടം വാസ്കോഡഗാമയുടെ വരവ് തുടങ്ങിയ ചരിത്രങ്ങൾക്കൊപ്പം സാഹിത്യവും ഈ ചുമർ ചിത്രത്തിനൊപ്പം നിറഞ്ഞുനിൽക്കുന്നു. പാത്തുമ്മയുടെ ആടും കോഴിക്കോടിന്റെ സംഗീത രാവും നഗര കാഴ്ചകളുമെല്ലാം ചരിത്രത്തിനൊപ്പം ഇഴകലർന്ന് ചുമർശില്പമായി മാറിയപ്പോൾ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും അതൊരു കൗതുകമായി.

Read Also : മാറ്റത്തിന്റെ വഴിയിൽ മുന്നോട്ട്; സൗദിയിലെ ആദ്യ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മെറിഹാന്‍

ഇരുപത് അടി വീതിയും പതിനഞ്ച് അടി ഉയരവുമാണ് ശിൽപത്തിനുള്ളത്. അധ്യാപകനും ശില്പിയുമായ ലിജു പാതിരാടാണ് ഈ ചുമർശില്പത്തിന് പിന്നിൽ. രണ്ട് ലക്ഷത്തോളം രൂപ ചെലവ് വന്ന നിർമാണത്തിന് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കൈകോർത്താണ് പണം സ്വരൂപിക്കുന്നത്. ഏതാണ്ട് മൂന്ന് മാസമാണ് ശില്പ നിർമ്മാണം പൂർത്തിയാക്കാൻ എടുത്തത്. പ്രധാനപ്പെട്ട ചരിത്രസംഭവങ്ങൾ മുഴുവൻ ഈ ക്യാൻവാസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1886 ൽ ശ്രീ ഗണപത് റാവു സ്വന്തം വീട്ട് മുറ്റത്ത് തുടങ്ങിയ സ്‌കൂളാണ് ഇന്ന് പുതിയ ചരിത്രം കൂടിയാണ് തീർത്തിരിക്കുന്നത്.

Story Highlights: Chalappuram Boys school with the largest wall sculpture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here