വീട്ടില്‍ അതിക്രമിച്ച് കയറി 87കാരിയെ ബലാത്സംഗം ചെയ്ത സമീപവാസി പിടിയില്‍

കിടപ്പുരോഗിയായ 87കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. വയോധികയുടെ മകള്‍ ഞായറാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തുകയും ഗൃഹനാഥയെ ഉപദ്രവിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതികെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ബലാത്സംഗത്തെക്കുറിച്ച് നല്‍കിയ പരാതിയില്‍ പൊലീസ് ഗൗരവമായി അന്വേഷണം നടത്തിയില്ലെന്നും നടപടിക്രമങ്ങള്‍ വൈകിപ്പിച്ചെന്നും ആരോപിച്ച് വയോധികയുടെ ബന്ധുക്കള്‍ രംഗത്തെത്തി. എന്നാല്‍ ഞായാഴ്ച നല്‍കിയ പരാതിയില്‍ മോഷണം നടന്നതിനെക്കുറിച്ച് മാത്രമാണ് പരാമര്‍ശിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്നുമാണ് പൊലീസിന്റെ വാദം.
Read Also :ജോലി വാഗ്‌ദാനം ചെയ്ത് വിളിച്ചുവരുത്തി; യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം താഴേക്ക് വലിച്ചെറിഞ്ഞു
താന്‍ ഗ്യാസ് ഏജന്‍സിയിലെ ജോലിക്കാരനാണെന്ന് പറഞ്ഞ് പ്രതി തിലക് നഗറിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഗൃഹനാഥ ശബ്ദമുയര്‍ത്താല്‍ തുടങ്ങിയപ്പാഴാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. സമീപ പ്രദേശങ്ങളില്‍ തൂപ്പുകാരനായി ജോലി ചെയ്തിരുന്നയാളാണ് പ്രതിയെന്നും ഇയാള്‍ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
Story Highlights: Man arrested for raping 87-year-old woman against bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here