Advertisement

ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് അതിഥി തൊഴിലാളികളുടെ ക്രൂര മർദ്ദനം

February 15, 2022
Google News 1 minute Read

തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസിക്കാണ് മർദ്ദനമേറ്റത്. ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതിനാണ് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. പരുക്കേറ്റ ബെസിയെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലുവയ്ക്കും തൃശൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം. ബെസിയുടെ ഫോൺ അക്രമികൾ വലിച്ചെറിഞ്ഞു. 10ലധികം പേർ സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം. ഒരാൾ ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തതിനാണ് ഇത്രയും പേർ ഒരുമിച്ച് ബെസിയെ ആക്രമിച്ചത്.

Story Highlights: migrant wokers attack tte

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here