Advertisement

ചവറ്റുകുട്ടയില്‍ ‘ഡയമണ്ട് പെരുമ്പാമ്പ്’; ചാക്കിലാക്കി വഴിപോക്കന്‍…! വിപണി വില 1000 ഡോളര്‍

February 15, 2022
Google News 2 minutes Read

അന്താരാഷ്ട്ര വിപണിയില്‍ ആയിരം ഡോളര്‍ വിലമതിക്കുന്ന ‘ഡയമണ്ട് പെരുമ്പാമ്പിനെ’ ചവറ്റുകുട്ടയ്ക്കുള്ളില്‍ കണ്ടെത്തി. ബാര്‍ബര്‍ ഷോപ്പിന് മുന്നിലുള്ള ചവറ്റുകുട്ടയിലാണ് അപൂര്‍വയിനം പാമ്പായ ഡയമണ്ട് പൈത്തണിനെ കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ഓക്സഫോഡ് സ്ട്രീറ്റിലാണ് സംഭവം.
പാമ്പിനെ കണ്ട വഴിപോക്കാന്‍ ഉടന്‍ തന്നെ അതിനെയെടുത്ത് ലെതര്‍ ബാഗിലാക്കി കൊണ്ടുപോയിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തുന്നതിന് മുമ്പേ പാമ്പും വഴിപോക്കനും സ്ഥലംവിട്ടു. പാമ്പിനെ വില്‍പന നടത്താനാണ് വഴിപോക്കന്‍ കൊണ്ടുപോയതെന്ന് സംശയിച്ചെങ്കിലും പാമ്പുമായി വെറ്ററിനറി ഡോക്ടറെ സമീപിക്കാനായിരുന്നു അയാള്‍ പോയത്. ഇയാള്‍ ഹെര്‍പ്പറ്റോളജിസ്റ്റായിരുന്നുവെന്ന വിവരം പിന്നീട് തെളിഞ്ഞു.

പെരുമ്പാമ്പിന്റെ ശരീരത്തില്‍ നിസാര പരിക്കുകള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍ കണ്ടെത്തി. പൊലീസെത്തിയതോടെ ഡയമണ്ട് പെരുമ്പാമ്പിനെ ഹെര്‍പ്പറ്റോളജിസ്റ്റായ ബെന്നി ഐസ്മാന്‍ സുരക്ഷിതമായി ഏല്‍പ്പിച്ചു. നിലവില്‍ സിഡ്നി മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമാണ് പാമ്പുള്ളത്.

Story Highlights: Pet diamond python found inside a bin in Australia’s street

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here