Advertisement

പ്രധാനമന്ത്രിക്ക് സുരക്ഷ നല്കാൻ കഴിയാത്തവർ എങ്ങനെ സാധാരണക്കാരനെ സംരക്ഷിക്കും; ഛന്നിയെ വിമർശിച്ച് അശ്വനി കുമാർ ശർമ്മ

February 16, 2022
Google News 2 minutes Read

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയെ വിമർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ അശ്വനി കുമാർ ശർമ്മ. പ്രധാനമന്ത്രിക്ക് സുരക്ഷ നല്കാൻ കഴിയാത്തവർ എങ്ങനെ സാധാരണക്കാരനെ സംരക്ഷിക്കുമെന്ന് അവർ ചോദിച്ചു. പഞ്ചാബിൽ തൂക്കുമന്ത്രി സഭയ്ക്ക് സാധ്യതയില്ലെന്നും ബി ജെ പി സർക്കാരുണ്ടാക്കുമെന്നും അശ്വനി കുമാർ ശർമ്മ ട്വന്റിഫോറിനോട് പറഞ്ഞു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്ഇനി നാലുനാൾ മാത്രമാണ് അവശേഷിക്കുന്നത്. കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രചാരണം ശക്തമാക്കി. ബി.ജെ.പിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടുമെത്തും.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ നേർക്കു നേർ പോരാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ ബി.ജെ.പി ക്യാമ്പും ഉണർന്നു കഴിഞ്ഞു. പ്രചാരണത്തിനായി ഇന്ന് പത്താൻകോട്ടിലെത്തുന്ന പ്രധാനമന്ത്രി മോദി രണ്ട് ദിവസം പഞ്ചാബിൽ തങ്ങും. നാളെ അബോഹറിലും ബി.ജെ.പി റാലിയിൽ മോദി പങ്കെടുക്കും.

Read Also : ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചു; പ്രധാനമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും തമ്മിൽ വാഗ്വാദം

ഇന്നും നാളെയുമായി മായി മാൾവ, ദോബ, മജ എന്നീ മൂന്ന് മേഖലകൾ ഉൾക്കൊള്ളുന്ന റാലികളിലാണ് നരേന്ദ്രമോദി പ്രസംഗിക്കുന്നത്. ഇന്ന് പത്താൻ കോട്ടിലും 17ന് അബോഹറിലുമാണ് ആദ്യ റാലികൾ. ജലന്തർ, കപൂർത്തല, ഭട്ടിൻഡ എന്നീ മേഖലകളിലെ 27 നിയമസഭാ മണ്ഡലങ്ങളിൽ ബുധനാഴ്ച നടത്താനിരുന്ന നരേന്ദ്രമോദിയുടെ വെർച്വൽ റാലി റദ്ദാക്കിയ ശേഷമാണ് ഇന്നലെയും 16,17 തീയതികളിലുമായി നടക്കുന്ന റാലികളിൽ അദ്ദേഹം പങ്കെടുക്കുമെന്നറിയിച്ചത്.

Story Highlights: Ashwani Kumar Sharma criticizes charanjit singh channi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here