Advertisement

ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

February 16, 2022
Google News 2 minutes Read

ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ട്. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ജനന തീയതി കാണിക്കുന്ന ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് അവരെ കടത്തിവിട്ടത്. ആധാര്‍ കാര്‍ഡ് പ്രകാരം 1966 ജനന വര്‍ഷം. കഴിഞ്ഞ രണ്ടു വര്‍ഷവും അവര്‍ ദര്‍ശനത്തിനെത്തിയിരുന്നു. ആളെ കണ്ടുകൊണ്ട് പ്രായം നിശ്ചിയിക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കെ ശബരിമലയില്‍ യുവതിയെ പ്രചരിപ്പിച്ചുവെന്ന തരത്തില്‍ ബോധപൂര്‍വം വ്യാജ പ്രചാരണം നടത്തുന്നതിനുള്ള ശ്രമമാണ് നടന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സിനിമാ താരം ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമല ദര്‍ശനം നടത്തിയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്നാണ് വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ രംഗത്തെത്തിയത്.

Story Highlights: Devaswom board president says it was not a young woman who had a darshan at Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here