Advertisement

പോര്‍ഷെ കാറുകള്‍ കയറ്റിയ കാര്‍ഗോയ്ക്ക് തീപിടിച്ചു

February 17, 2022
Google News 2 minutes Read

പുതുപുത്തന്‍ പോര്‍ഷെ കാറുകള്‍ കയറ്റി വന്ന കാര്‍ഗോയ്ക്ക് തീപിടിച്ചു. പോര്‍ച്ചുഗീസ് നാവികസേന ഉദ്യോഗസ്ഥരുടെ ഇടപെടലിന് തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. ജര്‍മ്മനിയിലെ എംഡനില്‍ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിലെ റോഡ് ഐലന്‍ഡിലേയ്ക്കുള്ള യാത്രാമധ്യേയാണ് കാര്‍ഗോയ്ക്ക് തീപിടിച്ചത്.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ നടുവിലെത്തിയപ്പോള്‍ കപ്പലില്‍ നിന്നും അപായമണി മുഴങ്ങിയതായി കപ്പലിലെ ജീവനക്കാര്‍ പറഞ്ഞു. അലാറം കേട്ട് സമുദ്രത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോര്‍ച്ചുഗീസ് നാവികസേന ഉദ്യോഗസ്ഥരാണ് തീയണച്ച് ഒരു വന്‍ ദുരന്തം ഒഴിവാക്കിയത്. നാവികസേനയ്ക്ക് പുറമെ, പോര്‍ച്ചുഗീസ് വ്യോമസേന ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : 14 മാസമായി കൊവിഡ് പോസിറ്റീവ്; ഇതുവരെ നടത്തിയത് 78 ടെസ്റ്റുകള്‍

കാര്‍ഗോയിലെ 22ഓളം ജീവനക്കാരെ സുരക്ഷിതമായി കരയില്‍ എത്തിച്ചു. കാര്‍ഗോയിലുണ്ടായിരുന്ന കാറുകളുടെ കാര്യത്തില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു.

പോര്‍ഷെ കാറുകള്‍ക്ക് പുറമെ, ഫോക്സ് വാഗണിന്റെ വാഹനങ്ങളും കാര്‍ഗോയിലുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് അവര്‍ ബുക്ക് ചെയ്ത വാഹനം ലഭിക്കാന്‍ കാലതാമസം നേരിടും. ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് വാഹന നിര്‍മാതാക്കളും കാര്‍ഗോ അധികൃതരും അറിയിച്ചു.

Story Highlights: Cargo Ship Full of Porsches and VWs Is On Fire and Adrift in the Atlantic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here