സ്‌കൂള്‍ തുറക്കല്‍; കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും

ഈ മാസം 21 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണ്ണ തോതില്‍ തുറക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോയി വരുന്നതിന് പരമാവധി സര്‍വീസുകള്‍ അയക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും കെഎസ്ആര്‍ടിസി ഒരുക്കിയതായി സിഎംഡി അറിയിച്ചു. ഇത്തരത്തില്‍ സുഗമമായ യാത്രാ സൗകര്യത്തിനാവശ്യമായ പരമാവധി സര്‍വ്വീസുകള്‍ നടത്താന്‍ എല്ലാ യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും സിഎംഡി അറിയിച്ചു.
Story Highlights: KSRTC will provide more services
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here