ഗവർണറുടെ ഫോട്ടോഗ്രാഫർക്ക് സ്ഥിരനിയമനം; നിയമനം പ്രത്യേക തസ്തിക സൃഷ്ടിച്ച്

രാജ് ഭവനിൽ വീണ്ടും നിയമനം. ഗവർണറുടെ ഫോട്ടോഗ്രാഫർക്ക് സ്ഥിരനിയമനം ഏർപ്പെടുത്തി. പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് നിയമനം. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നയാളെയാണ് സ്ഥിരപ്പെടുത്തിയത്. ഗവർണറുടെ ശുപാർശ സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചു.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണല്‍ പി എ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്തയെ നിയമിച്ചതിൽ സർക്കാർ അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗവും ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ സെല്ലിന്റെ മുന്‍ കണ്‍വീനറുമായ ഹരി എസ് കര്‍ത്തയെ നിയമിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോടി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ഹരി എസ് കര്‍ത്തയെ അഡീഷണല്‍ പിഎ ആയി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്ന് സര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചു.
Read Also : മതപരമായ കാര്യങ്ങൾ പറയാൻ ഗവർണർ പദവി ഉപയോഗപ്പെടുത്തരുത്; മുസ്ലിം ലീഗ്
ഗവര്‍ണറെ അതൃപ്തി അറിയിച്ചു കൊണ്ടാണ് നിയമന ഉത്തരവിറക്കിയത്. നിയമനത്തോടൊപ്പം ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് അയച്ച കത്തിലാണ് സര്‍ക്കാര്‍ നിയമനത്തിലുള്ള വിയോജിപ്പ് വ്യക്തമാക്കിയത്. ഗവര്‍ണര്‍ താല്പര്യം അറിയിച്ചത് കൊണ്ടാണ് ഹരി എസ് കര്‍ത്തായെ നിയമിച്ചതെന്നും രാജ്ഭവന് നല്‍കിയ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: Permanent appointment to the Governor’s Photographer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here