ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ ഗവര്‍ണര്‍ എത്തിക്കുന്നു: സെബാസ്റ്റ്യന്‍ പോള്‍

അതീവ ഗുരുതരമായ ഭരണഘടപ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ അകാരണമായി ഗവര്‍ണര്‍ എത്തിക്കുകയാണെന്ന് സെബാസ്റ്റിയന്‍ പോള്‍. ഗവര്‍ണറുടെ പ്രധാനപ്പെട്ട ജോലികള്‍ ഒന്നാണ് വര്‍ഷത്തിന്റെ ആരംഭത്തില്‍ നിയസഭ സമ്മേളിക്കുമ്പോള്‍ നയപ്രസംഗം വായിക്കുകയെന്നത്. പ്രസംഗം നടത്തുകയെന്നതല്ല, വായിച്ചതാല്‍ മതി. കാബിനറ്റ് അംഗീകരിച്ച പ്രസംഗം വായിക്കുകയെന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലയാണ്. ഈ നയപ്രസംഗത്തിലെ പരാമര്‍ശനങ്ങളെ സംബന്ധിച്ച് ഗവര്‍ണര്‍ക്ക് വിയോജിപ്പില്ല. പിന്നെയുള്ള അക്ഷേപം അദ്ദേഹത്തിന് ഇഷ്ടപ്പെടാത്ത എന്തോ മുന്‍പ് ഈ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത് പിന്‍വലിക്കണം. അങ്ങനെ ഗവര്‍ണര്‍ക്ക് ഇഷ്ടപ്പെട്ടപെടാത്ത പലകാര്യങ്ങളും ചെയ്തിട്ടുണ്ടാകും. ആ കാര്യങ്ങള്‍ തിരുത്തുന്നതിനോ വിലപേശുന്നതിനോയുള്ള സന്ദര്‍ഭമല്ലിത്. ഭരണഘടനപരമായി ബാധ്യത നിറവേറ്റുന്നതില്‍ അദ്ദേഹം വിസമ്മതിച്ചാല്‍ അതിന്റെ അര്‍ത്ഥം നാളെ നിയമസഭാ സമ്മേളനം ഉണ്ടാകില്ല. അത് മാറ്റിവെക്കണം എന്നു തന്നെയാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
Story Highlights: The governor is a serious constitutional crisis: Sebastian Paul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here