Advertisement

വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടിയെ കാണാതായി

February 17, 2022
Google News 1 minute Read

ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ച പെണ്‍കുട്ടിയെ കാണാതായി. സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് മാതാപിതാക്കള്‍. കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നാണ് വീട്ടുകാര്‍ക്കൊപ്പം പെണ്‍കുട്ടികളെ അയച്ചത്. പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന വിവരം അധ്യാപികയാണ് രക്ഷിതാക്കളെ അറിയിച്ചത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയതാണ് പെണ്‍കുട്ടി. എന്നാല്‍ കുട്ടി സ്‌കൂളില്‍ എത്താതിരിക്കുകയായിരുന്നു. അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെത്തിയിട്ടില്ലെന്ന വിവരം മനസിലായത്. തുടര്‍ന്ന് അധ്യാപിക രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് നഗരത്തില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

Read Also : ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…

അതോടെ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തുകയായിരുന്നു. മറ്റ് പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് വിവരം അറിയിച്ച് നഗരത്തില്‍ പരിശോധന നടത്തുകയാണ് പൊലീസ്. ഈ പെണ്‍കുട്ടിയെ നേരത്തേയും കാണാതായിട്ടുണ്ട്. കഴിഞ്ഞ തവണ കാണാതായി കണ്ടുകിട്ടിയ ശേഷമാണ് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. അതേ പെണ്‍കുട്ടിയെ തന്നെയാണ് കാണാതായിരിക്കുന്നത്.

Story Highlights: vellimadukunnu children’s home girl missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here