Advertisement

വെളളിമാടുകുന്ന് എന്‍ട്രി ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി

August 4, 2022
Google News 2 minutes Read
Two girls missing vellimadukunnu entry home

കോഴിക്കോട് വെളളിമാടുകുന്ന് വനിതാ ശിശുക്ഷേമ വകുപ്പിന്റെ ജെന്‍ഡര്‍ പാര്‍ക്കിലെ എന്‍ട്രി ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. പതിനേഴ് വയസുള്ള പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ കാണാതായത്. കുട്ടികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ് ( Two girls missing vellimadukunnu entry home ).

ഒരു മാസം മുന്‍പ് എന്‍ട്രി ഹോമിലെത്തിച്ച പെണ്‍കുട്ടികളെയാണ് രാവിലെ ഏഴ് മണിക്ക് ശേഷം കാണാതായത്. വസ്ത്രം അലക്കാനായി ഹോമിന്റെ പുറകുവശത്തുകൂടി ഇരുവരും പുറത്തിറങ്ങിയിരുന്നു. ഈ സമയത്ത് ജെന്‍ഡര്‍ പാര്‍ക്കിന്റെ പുറത്തേക്ക് പോയെന്നാണ് സൂചന. മുക്കം, കൊടുവള്ളി സ്വദേശികളാണ് പെണ്‍കുട്ടികള്‍. ചേവായൂര്‍ പൊലീസ് റെയില്‍വേ പൊലീസുമായി സഹകരിച്ച് അന്വേഷണം തുടരുകയാണ്.

ജെന്‍ഡര്‍ പാര്‍ക്കിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചുറ്റുമതില്‍ നിര്‍മാണം ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടികള്‍ പുറത്ത് കടന്നത്. ഈ വര്‍ഷം ജനുവരി 26ന് ജെന്‍ഡര്‍ പാര്‍ക്കിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറു പെണ്‍കുട്ടികളെ കാണാതായിരുന്നു. ഇവരെ പിന്നീട് കര്‍ണാടകയില്‍ നിന്നാണ് കണ്ടെത്തിയത്.

Story Highlights: Two girls are missing from vellimadukunnu entry home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here