Advertisement

സൗദിയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ വനിതകള്‍; 30 ഒഴിവുകളില്‍ 28,000 വനിതാ അപേക്ഷകര്‍

February 18, 2022
Google News 1 minute Read

സൗദി അറേബ്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാന്‍ വനിതകള്‍. 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിന് ലഭിച്ചത് 28,000 അപേക്ഷകള്‍. രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുനല്‍കിയതിനാല്‍ ഈ രംഗത്തെ മുന്നേറ്റം എടുത്തു കാണിക്കുന്നതാണെന്ന് അധികൃതര്‍ പറയുന്നു.

2018 മുതല്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കിയത് മുതല്‍ സ്ത്രീകള്‍ക്കായി സൗദി അറേബ്യ നിരവധി അവസരങ്ങളാണ് തുറന്നുനല്‍കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ തൊഴില്‍ ശക്തിയിലെ സ്ത്രീ പങ്കാളിത്തം 33 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

Read Also : ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…

യോഗ്യരായ 30 സ്ത്രീകളെയാണ് തെരഞ്ഞെടുക്കുക. മാര്‍ച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഒരു വര്‍ഷത്തെ ശമ്പളത്തോട് കൂടിയ പരിശീലനത്തിന് ശേഷമാണ് ഇവര്‍ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങുക. 80 പുരുഷന്‍മാരെയും ഡ്രൈവര്‍മാരായി നിയമിക്കും.

അക്കാദമിക് പശ്ചാത്തലത്തിന്റെയും ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന ഓണ്‍ലൈന്‍ വിലയിരുത്തലില്‍ ഇവരില്‍ പകുതിയോളം ആളുകള്‍ പുറത്തായതായി സ്പാനിഷ് റെയില്‍വേ ഓപ്പറേറ്റര്‍ റെന്‍ഫെ പറഞ്ഞു. ഇതുവരെ സൗദിയില്‍ വനിതകളെ അധ്യാപക രംഗത്തും ആരോഗ്യ മേഖലകളിലും പരിമിതപ്പെടുത്തിയിരുന്നു.

Story Highlights: 28000-applications-received-for-women-train-drivers-in-saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here