Advertisement

കൊവിഡ് വാരിയേഴ്സിന് കൊച്ചി മെട്രൊയില്‍ ശനിയാഴ്ച മുതല്‍ പകുതിനിരക്കില്‍ ട്രിപ് പാസ്

February 18, 2022
Google News 2 minutes Read

കൊവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് നല്‍കിയ സേവനത്തെ മാനിച്ച് കൊവിഡ് വാരിയേഴ്സിന് 50 ശതമാനം ഡിസ്‌കൗണ്ടില്‍ ട്രിപ് പാസ് (കൊച്ചി വണ്‍കാര്‍ഡ്) ഏര്‍പ്പെടുത്തി. ശനിയാഴ്ചമുതല്‍ ഇതിന്റെ പ്രയോജനം ലഭിക്കും. ഡോക്ടര്‍മാര്‍, നഴ്സ്, ഫാര്‍മസിസ്റ്റ്, ആശപ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആതുര ശുശ്രൂഷാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ശുചീകരണതൊഴിലാളികള്‍, പൊലീസ് തുടങ്ങിയവര്‍ അടങ്ങിയ കൊവിഡ് വാരിയേഴസിന് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കൊച്ചി വണ്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചാല്‍ മതി. പുതുതായി കൊച്ചി വണ്‍കാര്‍ഡ് ട്രിപ് പാസ് എടുക്കുന്നവര്‍ കൊവിഡ് വാരിയര്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും നല്‍കണം.

Story Highlights: covid Warriors will get a half pass trip on the Kochi Metro from Saturday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here