Advertisement

ഇന്ത്യ-യു.എ.ഇ വെര്‍ച്വല്‍ ഉച്ചകോടി ഇന്ന്; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും

February 18, 2022
Google News 1 minute Read

ഇന്ത്യയും യു.എ.ഇയും സംയുക്തമായി പങ്കെടുക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യു.എ.ഇ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും ഉച്ചകോടിയില്‍ പങ്കെടുക്കും.ഉച്ചകോടിയില്‍ ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.

സമഗ്ര സാമ്പത്തിക കരാറിന്‍ മേലുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് കരാറിന്‍റെ കരട് രേഖയ്ക്ക് ഡിസംബറില്‍ രണ്ട് രാജ്യങ്ങളും അംഗീകാരം നല്‍കി. യുഎഇയുമായുള്ള സാമ്പത്തിക കരാറിന് സംബന്ധിച്ച പല സുപ്രധാന പ്രഖ്യാപനങ്ങളും ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര വ്യവസായകാര്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു.

Read Also : ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…

കരാര്‍ ഒപ്പുവയ്ക്കുന്നതിലൂടെ സാമ്പത്തിക സഹകരണത്തിന്‍റെ ഒരു പുതിയ യുഗം പിറക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര-നിക്ഷേപ രംഗത്ത് വലിയ വഴികള്‍ തുറക്കുമെന്നും യു.എ.ഇ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 8 വര്‍ഷമായി ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ യുഎഇയിൽനിന്ന് കരാറിലൂടെ ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപ പദ്ധതികൾ എത്തുമെന്നും പ്രതീക്ഷിക്കുന്നു. 1985-ൽ ഉഭയകക്ഷി വ്യാപാരം 180 മില്യൺ ഡോളറായിരുന്നു (എണ്ണ ഇതര) 2020-2021 സാമ്പത്തിക വർഷത്തിൽ തുക 43 ബില്യൺ ഡോളറിന് മുകളിലെത്തി. 2 രാജ്യങ്ങൾ തമ്മിലുള്ള മൊത്തം വിദേശ വ്യാപാരം ഏകദേശം 60 ബില്യൺ ഡോളറാണ്.

Story Highlights: india-uae-set-to-sign-trade-investment-pact-today-in-a-virtual-summit-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here