Advertisement

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് സ്‌കൂളുകളില്‍ ഭാഷാപ്രതിജ്ഞ

February 18, 2022
Google News 2 minutes Read

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞയെടുക്കും. രാവിലെ 11 മണിക്കാണ് സ്‌കൂളുകളില്‍ ഭാഷാപ്രതിജ്ഞയെടുക്കുക.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസടിസ്ഥാനത്തിലാണ് ഭാഷാപ്രതിജ്ഞയെടുക്കുന്നത്. മലയാളം ഭാഷാപണ്ഡിതര്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ വിവിധ സ്‌കൂളുകളിലെ ചടങ്ങുകളില്‍ പങ്കെടുക്കും. ജനപ്രതിനിധികളും സ്‌കൂള്‍ തല ചടങ്ങുകളില്‍ ഉണ്ടാകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ ചടങ്ങില്‍ പങ്കെടുക്കും.

Read Also : ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനം വിവാദത്തിലാകുന്നത് ആദ്യമല്ല

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി മലയാളം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കരിക്കുലം കമ്മിറ്റി പരിഗണിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. മാതൃഭാഷ എന്ന നിലയില്‍ മലയാളത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് വിവിധ പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights: Language Pledge in Schools on February 21, World Mother Language Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here