Advertisement

ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് കേരളത്തിൽ…

February 18, 2022
Google News 3 minutes Read

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരിൽ പ്രസിദ്ധം. നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഒരു ഗ്രാമം ലോകത്ത് കണ്ടിരിക്കേണ്ട മുപ്പത് സ്ഥലങ്ങളിൽ ഒന്നായി തെരെഞ്ഞെടുത്തിരിക്കുകയാണ്. ട്രാവൽ മാഗസിൻ ആയ കോണ്ടേ നാസ്റ്റ ട്രാവലർ പുറത്തുവിട്ട പട്ടികയിലാണ് കോട്ടയം ജില്ലയിലെ അയ്മനം ഇടം നേടിയിരിക്കുന്നത്. കായലിനോട് ചേർന്നുള്ള മനോഹരമായ ഗ്രാമമായ അയ്മനം ലണ്ടന്‍, അമേരിക്കയിലെ ഒക്‌ലാഹോമ, സിയോള്‍, ഇസ്താംമ്പുള്‍, ശ്രീലങ്ക, ഭൂട്ടാന്‍, തുടങ്ങി മുപ്പതോളം സ്ഥലങ്ങൾ കോണ്ടേ നാസ്റ്റ ട്രാവലറുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് പേരുകേട്ട ലോകത്തെ തന്നെ പ്രമുഖമായ രാജ്യങ്ങൾക്കൊപ്പമാണ് അയ്മനവും ഇടംപിടിച്ചിരിക്കുന്നത്.

സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ മറ്റു പ്രാദേശിക സംസ്ഥാനങ്ങൾ. ഇതിനു മുമ്പും അയ്മനത്തെ തേടി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. സൈക്കിൾ യാത്രയ്ക്കും നെൽവയലിലൂടെയുള്ള കാൽനടയാത്രകയ്ക്കും വിവിധ ഭക്ഷണ സ്വാദുകൾ പരീക്ഷിക്കാനും ഇവിടുത്തെ സംസ്കാരവും ഗ്രാമജീവിതവും ആസ്വദിക്കാനും നിരവധി വിനോദസഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്.

Read Also : പാട്ടോർമകളും പേറി ഒരു അറുപതുകാരൻ; കേരളം മുഴുവൻ സഞ്ചരിച്ച് ഗ്രാമഫോണുകൾ വിറ്റ് ഹബീബ്…

1997-ൽ പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ബുക്കർ പ്രൈസ് നേടിയ ‘ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സ്’ എന്ന ബുക്കിലും ഈ ഗ്രാമത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. 2020-ൽ സംസ്ഥാന സർക്കാർ ഇതിനെ ഒരു മാതൃകാ-ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. അയ്മനത്തിന്റെ സൗന്ദര്യത്തിനു മാറ്റേകുന്നത് അവിടുത്തെ കായലുകളാണ്. പ്രശസ്തമായ വേമ്പനാട് കായലും മീനച്ചിലാറും എല്ലാം ഈ ഗ്രാമത്തിന്റെ ഭംഗിയ്ക്ക് മാറ്റേകുന്നു. ഇവിടം പല സിനിമകൾക്കും ലൊക്കേഷൻ ആയിട്ടുണ്ട്.

Story Highlights: Village in Kerala selected as one of the 30 must see places in the world

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here