തമിഴ്‌നാട് പ്രാദേശിക തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് ബൂത്തില്‍ തിരക്ക്, ഉദ്യോഗസ്ഥരോട് മാപ്പ് ചോദിച്ച് വിജയ്

തമിഴ്‌നാട്ടിലെ നഗരപ്രദേശങ്ങളിലേക്കുള്ള പ്രാദേശിക തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകിട്ട് ആറ് വരെയാണ് പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം പൊതുവെ കുറവാണ്. തമിഴ്‌നാട്ടില്‍ 10 വര്‍ഷത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്.
മുഖമന്ത്രി എം കെ സ്റ്റാലിൻ, നടൻ വിജയ് തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. ഡിഎംകെയും എഐഎഡിഎംകെയുമാണ് മുഖ്യ കക്ഷികള്‍. 648 അര്‍ബന്‍ ലോക്കല്‍ബോഡികളിലേക്കും 12,607 വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
എന്നാൽ ഇന്ന് വോട്ട് ചെയ്യാനെത്തിയപ്പോൾ ആളുകൾ തടിച്ചുകൂടി അസൗകര്യമുണ്ടായതിന് നടൻ വിജയ് ക്ഷമ ചോദിച്ചു. ശനിയാഴ്ച രാവിലെയാണ് താരം ബൂത്തിലെത്തിയത്. തുടര്‍ന്ന് ആരാധകരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ വളഞ്ഞു. താന്‍ കാരണം പോളിങ് ബൂത്തില്‍ തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു. സുരക്ഷാ ജോലിക്കാരോടൊപ്പമാണ് വിജയ് എത്തിയത്. വോട്ട് ചെയ്ത താരം പെട്ടെന്ന് മടങ്ങുകയും ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയ് സൈക്കിളിലെത്തി വോട്ട് ചെയ്തത് ദേശീയതലത്തില്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടി. ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ചാണ് താരം കാര്‍ ഒഴിവാക്കി സൈക്കിളിലെത്തിയതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. എന്നാല്‍, തിരക്കിലേക്ക് കാര്‍ കൊണ്ടുവരുമ്പോഴുള്ള അസൗകര്യം ഒഴിവാക്കാനാണ് സൈക്കിളിലെത്തിയതെന്നായിരുന്നു താരത്തിന്റെ വിമര്‍ശനം. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന വിജയ് വോട്ട് ചെയ്യാനുള്ള അവസരം പരമാവധി വിനിയോഗിക്കുന്ന താരമാണ്.
Story Highlights: actor-vijay-apologises-for-causing-inconvenience-at-polling-booth-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here