Advertisement

‘ബിജെപിയുടെ കോമാളിത്തം അംഗീകരിക്കില്ല’; ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ പോളിംഗ് ബൂത്തില്‍ തടഞ്ഞ സംഭവത്തില്‍ ഡിഎംകെ

February 19, 2022
Google News 2 minutes Read

ഹിജാബ് ധരിച്ച് വോട്ടുചെയ്യാനെത്തിയ സ്ത്രീയെ ബി ജെ പി ഏജന്റ് തടഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി എം കെ. ബിജെപിയുടെ ഇത്തരം കോമാളിത്തം തമിഴ്‌നാട് സര്‍ക്കാരോ ജനങ്ങളോ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍. ആരെയാണ് തള്ളേണ്ടതെന്നും ആരെയാണ് കൊള്ളേണ്ടതെന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നന്നായറിയാം. ബിജെപിയുടെ ഇത്തരം ശ്രമങ്ങളൊന്നും തമിഴ്‌നാട്ടില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് പ്രാദേശിക തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി ഹിജാബ് ധരിച്ചുകൊണ്ട് ഒരു സ്ത്രീ എത്തിയപ്പോള്‍ ബിജെപി ഏജന്റ് അവരെ തടയുകയും ബഹളമുണ്ടാക്കുകയും ചെയ്ത സംഭവമാണ് വിവാദമായത്. അല്‍പ സമയത്തെ ആശയക്കുഴപ്പത്തിന് ശേഷം പൊലീസെത്തി ഈ ഏജന്റിനെ ബൂത്തില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

തമിഴ്‌നാട്ടിലെ നഗരപ്രദേശങ്ങളിലേക്കുള്ള പ്രാദേശിക തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകിട്ട് ആറ് വരെയാണ് പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം പൊതുവെ കുറവാണ്. തമിഴ്‌നാട്ടില്‍ 10 വര്‍ഷത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്.

മുഖമന്ത്രി എം കെ സ്റ്റാലിന്‍, നടന്‍ വിജയ് തുടങ്ങിയ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. ഡിഎംകെയും എഐഎഡിഎംകെയുമാണ് മുഖ്യ കക്ഷികള്‍. 648 അര്‍ബന്‍ ലോക്കല്‍ബോഡികളിലേക്കും 12,607 വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

എന്നാല്‍ ഇന്ന് വോട്ട് ചെയ്യാനെത്തിയപ്പോള്‍ ആളുകള്‍ തടിച്ചുകൂടി അസൗകര്യമുണ്ടായതിന് നടന്‍ വിജയ് ക്ഷമ ചോദിച്ചു. ശനിയാഴ്ച രാവിലെയാണ് താരം ബൂത്തിലെത്തിയത്. തുടര്‍ന്ന് ആരാധകരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ വളഞ്ഞു. താന്‍ കാരണം പോളിങ് ബൂത്തില്‍ തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു. സുരക്ഷാ ജോലിക്കാരോടൊപ്പമാണ് വിജയ് എത്തിയത്. വോട്ട് ചെയ്ത താരം പെട്ടെന്ന് മടങ്ങുകയും ചെയ്തു.

Story Highlights: bjp member objects hijab wearing lady polling booth dmk response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here