Advertisement

സോഷ്യൽ മീഡിയയിൽ വൈറലായി ജഗതിയുടെ ‘കച്ചാ ബദാം’

February 19, 2022
Google News 2 minutes Read
jagathy kacha badam viral

സോഷ്യൽ മീഡിയയിൽ അടുത്തിടെ ഏറ്റവും കൂടുതൽ ട്രെൻഡായ പാട്ടാണ് ‘കച്ചാ ബദാം’. ബംഗാളി തെരുവ് കച്ചവടക്കാരനായ ഭൂപൻ ഭഡ്യാക്കർ പാടിയ ബംഗാളി നാടോടിഗാനമാണ് കച്ചാ ബദാം. ഈ പാട്ട് ആരോ റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതോടെയാണ് പാട്ട് വൈറലാകുന്നത്. അന്താരാഷ്ട്ര തലത്തിൽ വരെ വൈറലായ ഈ പാട്ടിന്റെ ‘ജഗതി’ വേർഷനാണ് ഇന്നത്തെ ട്രെൻഡിംഗ്. ( jagathy kacha badam viral )

ജഗതി ശ്രീകുമാർ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ലാടവൈദ്യനായി ജഗതിയെത്തുന്ന ചിത്രത്തിലെ രംഗത്തിന് കച്ചാ ബദാം പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോർ നൽകിയാണ് വിഡിയോ വന്നിരിക്കുന്നത്. കാണികളിൽ ചിരിപടർത്തുന്ന ഈ വിഡിയോ ജഗതിയുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തതോടെ സംഗതി ഹിറ്റ്.

Read Also : സപ്തതിയുടെ നിറവിൽ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ

ഇതിനോടകം അരലക്ഷത്തോളം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.

Story Highlights: jagathy kacha badam viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here