Advertisement

അരങ്ങേറ്റ രഞ്ജിയിൽ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി; റെക്കോർഡ് നേട്ടവുമായി ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ

February 20, 2022
1 minute Read

അരങ്ങേറ്റ രഞ്ജിയിൽ തന്നെ റെക്കോർഡ് ബുക്കിൽ ഇടം നേടി ഇന്ത്യയെ അണ്ടർ 19 കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ യാഷ് ധുൽ. എലീറ്റ് ഗ്രൂപ്പ് എച്ചിൽ തമിഴ്നാടിനെതിരെ ഡൽഹിക്കായി ഓപ്പൺ ചെയ്ത ധുൽ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടി. അരങ്ങേറ്റ രഞ്ജി മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് ഇതോടെ ധുൽ നേടിയത്.

മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും 113 റൺസ് വീതമാണ് ധുൽ നേടിയത്. ആദ്യ ഇന്നിംഗ്സിൽ പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്സിൽ താരം നോട്ടൗട്ടാണ്. ആദ്യ ഇന്നിംഗ്സിൽ ഡൽഹി 452 റൺസെന്ന കൂറ്റൻ സ്കോർ നേടി. ധുല്ലിനു പുറമെ ലളിത് യാദവും (177), ജോണ്ടി സിന്ധുവും (71) ഡൽഹിക്കായി തിളങ്ങി. 3 വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിൽ പതറിയ ശേഷമാണ് ഡൽഹി തിരികെവന്നത്.

കൂറ്റൻ സ്കോർ നേടി തമിഴ്നാടിനെ സമ്മർദ്ദത്തിലായെങ്കിലും ഡൽഹിക്ക് ലീഡ് വഴങ്ങേണ്ടിവന്നു. 148 പന്തിൽ 194 റൺസെടുത്ത ഷാരൂഖ് ഖാൻ്റെ മികവിൽ തമിഴ്നാട് 494 റൺസാണ് നേടിയത്. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഡൽഹി വിക്കറ്റ് നഷ്ടമില്ലാതെ 228 റൺസെടുത്ത് നിൽക്കുന്നതിനിടെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ധുല്ലിനൊപ്പം ധ്രുവ് ഷോറെയും (107 നോട്ടൗട്ട്) രണ്ടാം ഇന്നിംഗ്സിൽ ഡൽഹിക്കായി സെഞ്ചുറിയടിച്ചു.

Story Highlights: 2 centuries yash dhull ranji debut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top