Advertisement

ഹവാല ഇടപാടുകാരനിൽ നിന്ന് പണം തട്ടി; മുംബൈയിൽ 3 പൊലീസുകാർക്ക് സസ്‌പെൻഷൻ

February 20, 2022
Google News 1 minute Read

ഹവാല ഇടപാടുകാരരെ ഭീഷണിപ്പെടുത്തി പണം തട്ടിയ 3 ഉദ്യോഗസ്ഥരെ മുംബൈ പൊലീസ് സസ്പെൻഡ് ചെയ്തു. കേസിൽ എൽടി മാർഗ് സ്റ്റേഷനിലെ 2 പേരെ ക്രൈം ഇന്റലിജൻസ് യൂണിറ്റ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതി ഓഫീസർ ഓം വംഗതെ ഒളിവിലാണ്. ആദായനികുതി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപയാണ് ഇവർ കൈപ്പറ്റിയത്.

അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ നിതിൻ കദം, സബ് ഇൻസ്‌പെക്ടർ സമാധാന് ജംദാദെ എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായ രണ്ട് ഓഫീസർമാർ. സിൻഡിക്കേറ്റ് തലവനെന്ന് കരുതുന്ന ഇൻസ്‌പെക്ടർ ഓം വംഗത്തേയ്‌ക്കായി തെരച്ചിൽ നടത്തുകയാണ്. എൽ ടി മാർഗ് സ്റ്റേഷനിൽ ഇത്തരം സംഭവം പതിവാണെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.

ഭുലേശ്വറിലെ ‘അംഗാഡിയ’ അസോസിയേഷനിലെ മുതിർന്ന അംഗങ്ങൾ മുംബൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എൽടി മാർഗ് സ്‌റ്റേഷനിലെ ഏതാനും ഉദ്യോഗസ്ഥർ മുംബാദേവി ചൗക്കിയിൽ അങ്കാഡിയകളെ പിടികൂടി അനധികൃതമായി പണം തട്ടിയെടുക്കുകയാണെന്ന് അംഗങ്ങൾ ആരോപിച്ചു. പരാതിയെ തുടർന്ന് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രാഥമിക അന്വേഷണം നടത്തിയ അഡീഷണൽ കമ്മീഷണർ (ദക്ഷിണ മേഖല) ഉദ്യോഗസ്ഥർ പൊലീസിനുള്ളിൽ കൊള്ള സംഘമായി പ്രവർത്തിക്കുന്നതി കണ്ടെത്തി. അന്വേഷണത്തിൽ, കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്ക് 15 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ തട്ടിയെടുത്തതായി മനസിലാക്കി. കഴിഞ്ഞ വർഷം ഡിസംബർ 2, 3, 4, 6 തീയതികളിൽ ഈ ഉദ്യോഗസ്ഥർ ഏതാനും അംഗാദികളെ വിളിച്ചുവരുത്തി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തതായും അന്വേഷണത്തിൽ വ്യക്തമായി.

Story Highlights: 2-city-police-officers-held-for-extortion-1-on-the-run

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here