Advertisement

യൂനിസ് കൊടുങ്കാറ്റ് ഭീഷണിക്കിടയില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സേഫ് ലാന്‍ഡിംഗ്; ആശങ്കയ്‌ക്കൊടുവില്‍ ആശ്വാസം

February 20, 2022
Google News 2 minutes Read

വടക്കുകിഴക്കന്‍ യൂറോപ്പില്‍ യൂനിസ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ നൂറു കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. അനശ്ചിതത്വം നിറഞ്ഞ ഈ അന്തരീക്ഷത്തില്‍ ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങളെച്ചൊല്ലി കനത്ത ആശങ്കകള്‍ നിലനിന്നിരുന്നു. ഒട്ടനവധി ജീവനുകള്‍ക്കൊപ്പം ഇന്ത്യക്കാരുടെ പ്രാര്‍ഥനയും കൂടിയാണ് വിമാനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്. ഒടുവില്‍ ഹീത്രു വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സേഫായി ലാന്‍ഡ് ചെയ്തു. ബിഗ് ജെറ്റ് ടിവിയിലൂടെ ലൈവായി സ്ട്രീം ചെയ്ത ഈ വിഡിയോ നെഞ്ചിടിപ്പോടെ കണ്ടിരുന്നവരെല്ലാം എയര്‍ ഇന്ത്യ പൈലറ്റുമാരുടെ കഴിവിനെ പുകഴ്ത്തുകയായിരുന്നു.

കാലാവസ്ഥ സൃഷ്ടിച്ച അത്യപൂര്‍വമായ വെല്ലുവിളികളെ തരണം ചെയ്ത് വിമാനങ്ങള്‍ സേഫായി ലാന്‍ഡ് ചെയ്യുന്നതിന്റെ ഓരോ നിമിഷവും ലൈവ് സ്ട്രീമിംഗില്‍ ജെറി ഡയേഴ്‌സ് വിശദീകരിച്ചുകൊണ്ടിരുന്നു. AI 147 ക്യാപ്റ്റന്‍ അഞ്ചിത് ഭരദ്വാജിന്റെയും AI 145 ക്യാപ്റ്റന്‍ ആദിത്യ റാവുവിന്റെ നേതൃത്വത്തിലുമാണ് സേഫായി ലാന്‍ഡ് ചെയ്തത്.

യൂനിസ് കൊടുങ്കാറ്റില്‍ യൂറോപ്പില്‍ കനത്ത നാശനഷ്ടമാണുണ്ടാകുന്നത്. മണിക്കൂറില്‍ 196സാ (122 മൈല്‍) വരെ റെക്കോര്‍ഡ് വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. കൊടുങ്കാറ്റില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ യൂറോപ്പില്‍ വിമാനങ്ങളും ട്രെയിനുകളും ഫെറികളും തടസപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ബ്രിട്ടന് അപ്പുറം, നെതര്‍ലന്‍ഡ്‌സില്‍ മരം വീണു മൂന്നു പേരും തെക്കുകിഴക്കന്‍ അയര്‍ലന്‍ഡില്‍ 60 വയസ്സുള്ള ഒരാളും മരിച്ചു. ബെല്‍ജിയത്തില്‍ 79 വയസ്സുള്ള ഒരു കനേഡിയന്‍ കൊല്ലപ്പെട്ടു. നെതര്‍ലന്‍ഡ്‌സിന്റെ വടക്കന്‍ പ്രവിശ്യയായ ഗ്രോനിംഗനില്‍ അഡോര്‍പ്പിന് സമീപം റോഡിന് കുറുകെ വീണ മരത്തില്‍ കാര്‍ ഇടിച്ച് ഒരു വാഹനയാത്രികന്‍ മരിച്ചു.

ലണ്ടനിലെന്നപോലെ, തെക്കന്‍ ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ്, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ ഉയര്‍ന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു, നിരവധി സ്‌കൂളുകള്‍ അടച്ചു, തീവണ്ടിയാത്ര സ്തംഭിച്ചു, ഉയര്‍ന്ന തിരമാലകള്‍ തീരത്ത് കടല്‍ഭിത്തികള്‍ തകര്‍ത്തു. അതേസമയം കാറ്റ് മൂലം ഇംഗ്ലണ്ടിലെ 1,40,000ലധികം വീടുകളിലേക്കും, അയര്‍ലണ്ടിലെ 80,000 പ്രോപ്പര്‍ട്ടികളിലേക്കും വൈദ്യുതി മുടക്കിയെന്ന് യൂട്ടിലിറ്റി കമ്പനികള്‍ പറഞ്ഞു.

Story Highlights: air India flight safe landing amid storm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here