Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; യുപിയിലും പഞ്ചാബിലും ഭേദപ്പെട്ട പോളിംഗ്

February 20, 2022
Google News 1 minute Read

ഉത്തർപ്രദേശിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. പഞ്ചാബിലും തരക്കേടില്ലാത്ത പോളിംഗ് നടന്നു. യുപിയിൽ സമാജ്‌വാദി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹാൾ അടക്കമുള്ള 59 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തിയത്.

പോളിംഗ് ശതമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് എത്തിയിട്ടില്ല. അല്പ സമയത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്തുവിടും. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പഞ്ചാബിൽ 69 ശതമാനത്തിനടുത്ത് പോളിംഗാണ് നടന്നത്. ഇത് കഴിഞ്ഞ തവണ നടന്നതിനെക്കാൾ കുറവാണ്. കഴിഞ്ഞ തവണ 77 ശതമാനമായിരുന്നു പഞ്ചാബിലെ പോളിംഗ്.

Story Highlights: assembly election up punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here