Advertisement

ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ സിപിഐഎം നിലപാട് ഇന്ന് വ്യക്തമാക്കിയേക്കും

February 20, 2022
Google News 1 minute Read

ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ സിപിഐഎം നിലപാട് ഇന്ന് വ്യക്തമാക്കിയേക്കും. സംസ്ഥാന സമിതിക്ക് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണും. സ്റ്റാഫ് പെൻഷനുമായി ബന്ധപ്പെട്ട ഫയൽ ഒരാഴ്ചയ്ക്കകം നൽകണമെന്ന് ചീഫ് സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകി.

ഗവർണറുടെ സമ്മർദങ്ങൾക്ക് സർക്കാർ വഴങ്ങരുതെന്ന നിലപാടിൽ ഉറച്ചാണ് സിപിഐഎം. അതേസമയം സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിന് സംസ്ഥാന സമിതി ഇന്ന് അംഗീകാരം നൽകും. റിപ്പോർട്ടിൽ സംസ്ഥാന സമിതിയിൽ ഇന്നും ചർച്ച തുടരും. സംഘടനാ റിപ്പോർട്ടിനൊപ്പം സർക്കാരിന്റെ ഭാവി കാര്യങ്ങൾ തീരുമാനിക്കുന്ന രേഖയും ഉൾപ്പെടുത്തും. അടിന്തരമായി തിരുത്തേണ്ട സംഘനാ വിഷയങ്ങൾ ചിലയിടങ്ങളിലുണ്ടെന്ന് റിപ്പോർട്ട്.

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

കഴിഞ്ഞ നാലു വർഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ടിന് രണ്ട് ഭാഗങ്ങളാണുള്ളത്.സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോർട്ടിൽ ഉൾപ്പെടുത്തും. വിഭാഗീയത അവസാനിച്ചെങ്കിലും പരിഹരിക്കേണ്ട സംഘടനാ പ്രശ്‌നങ്ങൾ ബാക്കിയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പാർട്ടിയിൽ വിഭാഗീയത അവസാനിച്ചിട്ടും ചില ജില്ലകളിൽ പ്രശ്നങ്ങൾ അവശേഷിക്കുന്നു എന്ന നിർണായക വിലയിരുത്തലോടെയാണ് കരട് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പ്രശ്നങ്ങൾ അവശേഷിക്കുന്നത് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയിട്ടുള്ളത്.

രണ്ട് ഭാഗങ്ങളാണ് കരട് റിപ്പോർട്ടിനുള്ളത്. കഴിഞ്ഞ 4 വർഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവർത്തനം വിലയിരുത്തുന്നതാണ് റിപ്പോർട്ട്. സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖയുടെ പുതുക്കി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നാരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ കരട് റിപ്പോർട്ട് അവതരിപ്പിക്കും.

ചർച്ചയ്ക്ക് ശേഷം സമിതി റിപ്പോർട്ടിന് അന്തിമ രൂപം നൽകും. മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളത്താണ് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തിൽ മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഉൾപ്പെടെ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.

Story Highlights: cpim-about-governor-controversy-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here