‘നമസ്‌തേ കുവൈത്ത്’; ദേശീയ ദിനാഘോഷം വിപുലമാക്കാൻ ഇന്ത്യൻ എംബസി

കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഒരാഴ്ച നീണ്ടുനിൽക്കുന്ന സാംസ്‌കാരിക ഉത്സവം സംഘടിപ്പിക്കുന്നു. ‘നമസ്‌തേ കുവൈത്ത്’ എന്ന പേരിൽ സാംസ്‌കാരിക വാരാഘോഷം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 20 ഞായറാഴ്ച മുതൽ 28 തിങ്കളാഴ്ച്ച വരെയാണ് പരിപാടി.
ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികം , ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ തുടർച്ചയായാണ് പരിപാടി ഒരുക്കുന്നതെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.ഫെബ്രുവരി 20 നു വൈകീട്ട് ആറു മണിക്ക് എംബസ്സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വാരാഘോഷത്തിനു തുടക്കമാകും. വിവിധ കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും.
Read Also : ജിദ്ദയില്‍ പൊളിച്ചുനീക്കുന്ന ചേരികളിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കും
ഇതിനിടെ കുവൈത്തിൽ ഈ വർഷത്തെ ദേശീയ വിമോചന ദിനാഘോഷങ്ങളുമായ് ബന്ധപ്പെട്ട ദേശീയ ക്യാമ്പയിന് തുടക്കമായി. കൊവിഡ് സാഹചര്യം മെച്ചപ്പെടുകയും നിയന്ത്രണങ്ങൾ ഏറെയും ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തിൽ മാർച്ച് 31 വരെ നീളുന്ന ആഘോഷ പരിപാടികൾക്കാണ് കുവൈത്ത് ഒരുങ്ങുന്നത്.
Story Highlights: Indian Embassy celebrate Kuwait National Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here