Advertisement

ഗവര്‍ണറുമായി സര്‍ക്കാരിന് യുദ്ധമില്ല; നിലപാട് വ്യക്തമാക്കി സിപിഐഎം

February 20, 2022
Google News 1 minute Read
kodiyeri balakrishnan

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ഒരു വിധത്തിലും ഗവര്‍ണര്‍ക്ക് വഴങ്ങിയിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമായിരുന്നു. ഗവര്‍ണര്‍ സ്വീകരിച്ച നടപടി ഗവര്‍ണര്‍ തന്നെ തിരുത്തുകയായിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല. എന്തെങ്കിലും പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യം വന്നാല്‍ അപ്പോള്‍ പാര്‍ട്ടി ഇടപെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ തുടരുമെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ കാലങ്ങളായി തുടര്‍ന്ന് പോരുന്നുണ്ട്. 1984 മുതല്‍ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നുണ്ട്. കാര്യങ്ങളറിയാനാണ് ഗവര്‍ണര്‍ ഫയല്‍ ചോദിച്ചതെങ്കില്‍ തെറ്റുപറയാനാകില്ല. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് എന്ത് നിലപാടാണ് ഉണ്ടാകുന്നതെന്നറിയാന്‍ ഒരു മാസം കാത്തിരിക്കാമെന്നും കോടിയേരി വ്യക്തമാക്കി.

ഗവര്‍ണറുടെ ഭരണഘടനാ അവകാശം മാനിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഗവര്‍ണറുടെ ഭരണഘടനാ അവകാശം മാനിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിനപ്പുറത്തേക്ക് ഒരു സാഹചര്യമുണ്ടായാല്‍ അപ്പോള്‍ പരിഗണിക്കാം. നിലവില്‍ ഭരണഘടനാ പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read Also : ന​ഗരസഭാ അധ്യക്ഷൻമാർക്കും പേഴ്സണൽ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാം; ഉത്തരവിറക്കി സർക്കാർ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കോടിയേരി മറുപടി നല്‍കി. സ്ഥിതിഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭരണഘടനാ പ്രതിസന്ധി പരിഹരിക്കുക എങ്ങനെയെന്നാണ് സര്‍ക്കാരിന്റെ മുന്നിലുള്ള ആലോചന. മുഖ്യമന്ത്രി എവിടെ പോകുന്നുവെന്ന് മുന്നണിയില്‍ ആലോചിക്കേണ്ട കാര്യമില്ല. സിപിഐഎമ്മും സിപിഐയും രണ്ടും രണ്ട് പാര്‍ട്ടികളാണ്. സിപിഐക്ക് അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. സിപിഐ അവരുടേതായി ഒരു നിലപാട് പറഞ്ഞെന്ന് കരുതി അവര്‍ പ്രതിപക്ഷത്തോടൊപ്പമാണെന്ന് അഭിപ്രായമില്ല. സിപിഐക്ക് അവരുടെ നിലപാട് പറയാം. അക്കാര്യങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ ചര്‍ച്ച നടത്തും’. സിപിഐഎം പാര്‍ട്ടി സെക്രട്ടറി നിലപാടറിയിച്ചു.

Story Highlights: kodiyeri balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here