രണ്ട് മിനിറ്റുകൊണ്ട് നൂഡില്‍സുണ്ടാക്കാന്‍ പറ്റും പക്ഷേ നെയ്‌തെടുക്കാനറിയാമോ? ക്രിയേറ്റീവ് വെല്ലുവിളി ഉയര്‍ത്തി വ്‌ലോഗര്‍

പാചകത്തിലെ തുടക്കക്കാര്‍ക്ക് നൂഡില്‍സ് പ്രത്യേകിച്ച് ഇന്‍സ്റ്റന്റ് നൂഡില്‍സ് എന്നും ഒരനുഗ്രഹമാണ്. ജീവിതത്തിലെ വിലപ്പെട്ട സമയം പാചകത്തിനായി പാഴാക്കേണ്ടെന്ന് കരുതുന്നവര്‍ക്ക് രണ്ട് മിനിറ്റുകൊണ്ട് റെഡിയാകുന്ന നൂഡില്‍സുകളെ ആശ്രയിക്കാം. എന്നാല്‍ ബോറടിയുടെ കുറേ സമയം കൈയ്യില്‍ ബാക്കിയുണ്ടെങ്കിലോ? അപ്പോഴും നൂഡില്‍സ് തുണയ്‌ക്കെത്തും. സമയവും നൂഡില്‍സും കൊണ്ട് പലതും ചെയ്യാം. കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയിലെ വ്യക്തിയെപ്പോലെ നൂഡില്‍സ് മെടഞ്ഞും നെയ്തും കളിക്കുകയും വരെ ചെയ്യാം…
രണ്ട് സ്റ്റിക്കുകളില്‍ വേവിച്ച നൂഡില്‍സ് കോര്‍ത്തിട്ട് വേഗത്തില്‍ തുണി നെയ്യുന്നതിന് സമാനമായി കൈകള്‍ ചലിപ്പിച്ച് നൂഡില്‍സ് നെയ്യുന്നത് സോഷ്യല്‍ മീഡിയയെ സംബന്ധിച്ച് വലിയ കൗതുകമായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ വിഡിയോയ്ക്ക് 380k ലൈക്കുകള്‍ ലഭിച്ചത് ഈ കൗതുകം കൊണ്ടാണ്. ഭംഗിയോടെ വിഡിയോയിലെ വ്യക്തി നൂഡില്‍സ് വളരെ വേഗത്തില്‍ നെയ്യുമ്പോള്‍ ഇത് കൊള്ളാമല്ലോ എന്ന് കാണുന്ന ആര്‍ക്കും തോന്നിപ്പോകും.
നെയ്ത് തീര്‍ത്ത നൂഡില്‍സ് ഉണക്കിയെടുത്ത് പായ്ക്ക് ചെയ്താല്‍ ഇത് വേവിച്ച നൂഡില്‍സ് ആണെന്ന് മനസിലാകുകയേ ഇല്ല എന്ന് ചിലര്‍ കമന്റിട്ടിട്ടുണ്ട്. സ്‌കാര്‍ഫുകളും പരവതാനികളും കര്‍ട്ടനുകളും പുതപ്പുകളും വരെ ഇനി നൂഡില്‍സ് കൊണ്ട് നെയ്‌തെടുത്താല്‍ എന്താ എന്നാണ് ചിലരുടെ സംശയം. ക്രേസി എന്നാണ് പല നെറ്റിസണ്‍സും ഈ വിഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.
Story Highlights: noodle knitting goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here