ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേജ ലക്ഷ്മിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

കോഴിക്കോട് ബാലുശേരി ഇയ്യാട്ട് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേജ ലക്ഷ്മിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കൊടുവള്ളി മാനിപുരം കാവിൽ സ്വദേശിനിയായ തേജലക്ഷ്മിയെ ഇന്നലെ പുലർച്ചയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ( teja lakshmi postmortem today )
പത്ത് ദിവസം മുൻപാണ് ജിനു കൃഷ്ണനുമായുള്ള റജിസ്റ്റർ വിവാഹം നടന്നത്. രാവിലെ തേജലക്ഷ്മി അനങ്ങുന്നില്ലെന്ന് ഭർത്താവ് ജിനു കൃഷ്ണ പറയുമ്പോഴാണ് സംഭവം വീട്ടുകാർ അറിയുന്നത്. വീട്ടുകാർ മുറിയിലെത്തിയപ്പോൾ തേജ ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു.
ജനലിൽ തൂങ്ങിയ നിലയിൽ കണ്ട തേജലക്ഷ്മിയെ അഴിച്ച് കട്ടിലിൽ കിടത്തിയെന്നാണ് ജിനുവിന്റെ മൊഴി. ബാലുശേരി അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
Story Highlights: teja lakshmi postmortem today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here