Advertisement

സാഹയെ മാധ്യമപ്രവർത്തകൻ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ബിസിസിഐ

February 21, 2022
Google News 2 minutes Read

ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ മാധ്യമപ്രവർത്തകൻ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ബിസിസിഐ. സംഭവത്തിൽ വിശദമായി അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുമെന്ന് ബിസിസിഐ അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഭിമുഖം നൽകാനായി സമീപിച്ച് മറുപടി നൽകാതായപ്പോൾ വാട്സപ്പ് മെസേജുകളിലൂടെയാണ് മാധ്യമപ്രവർത്തകൻ സാഹയെ ഭീഷണിപ്പെടുത്തിയത്. സാഹ തന്നെ ചാറ്റിൻ്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരുന്നു.

സാഹയുടെ ട്വീറ്റിനു പിന്നാലെ താരത്തിനു പിന്തുണയുമായി മുൻ ദേശീയ താരങ്ങളടക്കം രംഗത്തെത്തി. പ്രഗ്യാൻ ഓജ, പാർത്ഥിവ് പട്ടേൽ, ഗൗതം ഗംഭീർ, ആർപി സിംഗ്, ഹർഭജൻ സിംഗ് തുടങ്ങിയ താരങ്ങൾ സാഹയ്ക്ക് പിന്തുണ അറിയിച്ചു. മാധ്യമപ്രവർത്തകൻ ആരെന്ന് പറയാനാണ് ഇവരൊക്കെ ആവശ്യപ്പെട്ടത്. എന്നാൽ, സാഹ അതിനോട് പ്രതികരിച്ചിട്ടില്ല.

Story Highlights: BCCI investigate Wriddhiman Saha threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here