Advertisement

റുസ്തം അക്രമോവിന് വിട; യാത്രയായത് ഇന്ത്യൻ ഫുട്‌ബോളിന്റെ പേര് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയ കോച്ച്

February 21, 2022
Google News 8 minutes Read
former indian coach rustam akramov
  • ബൈചുംഗ് ബൂട്ടിയയെ അന്താരാഷ്ട്ര മത്സരത്തിലേക്ക് കൈപിടിച്ച് കോണ്ടുപോയത് റുസ്തം അക്രമോവ്

  • ഇന്ത്യ എക്കാലത്തേയും മികച്ച ഫിഫ റാങ്കിംഗ് സ്വന്തമാക്കിയത് അക്രമോവിന്റെ കാലത്ത്

അന്താരാഷ്ട്ര ഫുട്‌ബോൾ ലോകത്ത് ഇന്ത്യ എന്ന പേര് എത്തിയത് ബൈചുംഗ് ബൂട്ടിയ ബൂട്ടണിഞ്ഞ ശേഷമാണ്. എന്നാൽ 1995 ൽ ബൈചുംഗ് ബൂട്ടിയയെ അന്താരാഷ്ട്ര മത്സരത്തിലേക്ക് കൈപിടിച്ച് കോണ്ടുപോയത് വിഖ്യാത കോച്ച് റുസ്തം അക്രമോവ് ആയിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിഫ റാങ്കിംഗ് നേടിക്കൊടുക്കാൻ ബ്ലൂ ടൈഗേഴ്‌സിനെ പരിശീലിപ്പിച്ച റുസ്തം അക്രമോവ് അതുകൊണ്ട് തന്നെ എന്നും ഫുട്‌ബോൾ പ്രമേകിളുടെ മനസിലെ ഏറ്റവും പ്രിയപ്പെട്ട ഓർമയായി ജ്വലിച്ച് നിൽക്കുന്നു. ( former indian coach rustam akramov )

റുസ്തം അക്രമോവ് ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം ക്യാപ്റ്റനായിരുന്നത് 1995-1997 കാലഘട്ടത്തിലാണ്. ഈ ചുരുങ്ങിയ വേളയിൽ റുസ്തം അക്രമോവിന്റെ നേതൃപാഠവമോ, പരിശീലനമികവോ തെളിയിക്കുന്നതിനായി പറയത്തക്ക ട്രോഫികളോ, ഫലകങ്ങളോ ഇല്ല. എന്നാൽ 1995 ൽ തായ്‌ലാൻഡിനെതിരായ നെഹ്രു കപ്പ് മത്സരത്തിൽ ബൈചുംഗ് ബൂട്ടിയയെ അവതരിപ്പിച്ചത് അക്രമോവാണ്.

ക്ലബ് ലെവലിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറാകാതെ സ്‌ട്രൈക്കറായി ബൈചുംഗ് ബൂട്ടിയയെ പരിശീലിപ്പിച്ചത് അക്രമോവ് ആയിരുന്നു. ബൂട്ടിയയ്ക്ക് പുറമെ, ഐഎം വിജയൻ, കാൾട്ടൻ ചാപ്മാൻ, ബ്രൂണോ കുട്ടിഞ്ഞോ എന്നിങ്ങനെയുള്ള താരങ്ങളെല്ലാം കളിച്ചിരുന്നത് അക്രമോവിന്റെ കാലത്തായിരുന്നു.

Read Also : യുവേഫയുടെ മികച്ച ഫുട്‌ബോളറായി ഇറ്റലിയുടെ ജോര്‍ജീഞ്ഞോ; തോമസ് ടുഷെല്‍ മികച്ച പരിശീലകന്‍

1996 ലെ ഫിഫാ റാങ്കിംഗിൽ ഇന്ത്യ 94-ാം റാങ്കിലെത്തിയത് അക്രമോവ് കോച്ചായിരുന്നപ്പോഴാണ്. ഫിഫാ റാങ്കിങ്ങിലെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച റാങ്കാണ് ഇത്. 2017 ലും 2018 ലും ഇന്ത്യ 96-ാം റാങ്കിൽ എത്തിയിരുന്നു.

Read Also : കാബൂളില്‍ വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും

1948 ൽ ഉസ്‌ബെകിസ്ഥാനിലെ തഷ്‌കെന്റിൽ ജനിച്ച അക്രമോവ്, സ്വതന്ത്ര ഉസ്‌ബെകിസ്താന്റെ ആദ്യ ദേശീയ ടീം കോച്ച് കൂടിയാണ്. അക്രമോവ് കോച്ചായിരുന്ന 1992-1994 കാലത്താണ് ഉസ്‌ബെക് ദേശീയ ടീം 1994 ൽ ഹിരോഷിമ ഏഷ്യൻ ഗെയിംസും, സെൻട്രൽ ഏഷ്യൻ ചാമ്പ്യൻഷിപ്പും വജയിക്കുന്നത്.

2022 ഫെബ്രുവരി 15നാണ് ഉസ്‌ബെകിസ്താൻ സ്വദേശിയായ റുസ്തം അക്രമോവ് അന്തരിച്ചത്.

Story Highlights: former indian coach rustam akramov , bhaichung bhutia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here