Advertisement

‘അഞ്ച് പേരാണ് ഹരിദാസിനെ ആക്രമിക്കാൻ എത്തിയത്’; സംഭവം വിശദീകരിച്ച് സഹോദരൻ

February 21, 2022
Google News 2 minutes Read
can identify attackers says haridas brother
  • ഹരിദാസ് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് വെട്ടിക്കൊലപ്പെടുത്തിയത്‌

  • അക്രമിസംഘത്തെ കണ്ടാൽ തിരിച്ചറിയുമെന്ന് സഹോദരൻ

അഞ്ച് പേരാണ് ഹരിദാസിനെ ആക്രമിക്കാൻ എത്തിയതെന്ന് ഹരിദാസിന്റെ സഹോദരൻ ട്വന്റിഫോറിനോട്. ഹരിദാസ് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ആക്രമിസംഘം കൊലപാതകം നടത്തിയത്. ബിജെപി-ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നും കണ്ടാലറിയാവുന്നവരാണ് എത്തിയതെന്നും ഹരിദാസിന്റെ സഹോദരൻ ട്വന്റിഫോറിനോട് പറഞ്ഞു. ( haridas brother about murder )

അതേസമയം, അക്രമികൾ എത്തിയത് സഹോദരൻ സുരേന്ദ്രനെ ലക്ഷ്യമിട്ടാണെന്നാണ് സൂചന. സുരേന്ദ്രനെ കിട്ടാതിരുന്നതോടെ പദ്ധതി മാറ്റുകയായിരുന്നു. സംഘത്തിൽ പുന്നോൽ സ്വദേശികളാണ് ഉണ്ടായിരുന്നത്. പുന്നോൽ കൂലോത്ത് ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണം.

ഇന്ന് പുലർച്ചെയാണ് തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

Read Also : ബിജെപിക്ക് പങ്കില്ല, ഹരിദാസന്റ കൊലപാതകത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം; കണ്ണൂർ ജില്ലാ പ്രസിഡന്റ്

ഹരിദാസിന്റേത് ആസൂത്രിത കൊലപാതകമെന്ന് തലശേരി മുൻസിപ്പൽ ചെയർമാൻ സി.കെ രമേശൻ ട്വന്റിഫോറിനോട് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ പറമ്പിൽ പതിയിരുന്ന ആക്രമികൾ ഹരിദാസനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതെന്ന് രമേശൻ ട്വന്റിഫോറിനോട് പറഞ്ഞു.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കൊലപാതകമെന്ന് രമേശൻ ആരോപിച്ചു. ആർഎസ്എസ് നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണ് ഇതെന്നും രമേശൻ ആരോപിച്ചു.

ക്ഷേത്രത്തിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് ചെറിയ വാക്കുതർക്കം ഉണ്ടായിരുന്നുവെങ്കിലും ഒരു കൊലപാതകത്തിലേക്ക് നയിക്കാൻ തക്ക പ്രശ്‌നങ്ങളൊന്നും ഉടലെടുത്തിരുന്നില്ലെന്ന് തലശേരി മുൻസിപ്പൽ ചെയർമാൻ വ്യക്തമാക്കി.

Story Highlights: haridas brother about murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here