പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഗാലക്‌സി കണ്ടെത്തി; സൂര്യനേക്കാള്‍ 240 ബില്യണ്‍ മടങ്ങ് വലിപ്പം…

ക്ഷീരപഥത്തെക്കാൾ 160 മടങ്ങ് വലിപ്പമുള്ള ഗാലക്‌സി കണ്ടെത്തിയതായി ശാസ്ത്രലോകം. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഗാലക്സിയാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. നെതര്‍ലാന്‍ഡിലെ ലൈഡന്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഇതിന് മുമ്പ് 3.9 ദശലക്ഷം പ്രകാശവര്‍ഷം വ്യാപിച്ചുകിടക്കുന്ന ‘ഗാലക്‌സി IC 1101’ ആയിരുന്നു ഏറ്റവും വലിയ താരസമൂഹം. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പുതിയ ഗാലക്സിയ്ക്ക് ആകാശത്തിന്റെ ഗ്രീക്ക് ദേവനായ ഔറാനോസിന്റെ മകന്റെ പേരായ അല്‍സിയോണിയസ് (Alcyoneus) എന്ന് പേരിട്ടിരിക്കുന്നത്.
ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്ന IC 1101 ഗാലക്സിയേക്കാൾ നാലിരട്ടി വലിപ്പമുണ്ട് ഇതിന്. അതായത് അല്‍സിയോണിയസ് ഗാലക്‌സിയുടെ വലിപ്പം 16.3 ദശലക്ഷം പ്രകാശവര്‍ഷമാണ്. കൂടാതെ ഗാലക്സിയിൽ കണ്ടെത്തിയിട്ടുള്ള റേഡിയോ തരംഗങ്ങളുടെ പടലങ്ങൾ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലുതാണ്. ഈ ഗാലക്സിയുടെ വലുപ്പം ശാസ്ത്രജ്ഞരെ തന്നെ അമ്പരിപ്പിച്ചിരിക്കുകയാണ്. അതോടൊപ്പം നിരവധി ചോദ്യങ്ങളും ഈ ഗാലക്സിയെ പറ്റി ഉയരുന്നുണ്ട്. ഗാലക്‌സിയ്ക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിന് സാന്ദ്രത വളരെ കുറവാണെന്നും പ്ലാസ്മാ ജെറ്റുകൾ അഭൂതപൂർവമായി വികസിക്കാൻ അത് കാരണമായിട്ടുണ്ടാകുമെന്നും അനുമാനിക്കുന്നു സിദ്ധാന്തങ്ങളാണ് ശാസ്ത്രജ്ഞർ പങ്കുവെയ്ക്കുന്നത്.
Read Also : കന്യാകുമാരി മുതൽ കാശ്മീർ വരെ; 5000 കിലോമീറ്റർ താണ്ടി 3 സ്ത്രീകൾ…
യൂറോപ്പ് ആസ്ഥാനമായ ലോ ഫ്രീക്വന്‍സി അറേ ഉപയോഗിച്ചാണ് നാസയുടെ വൈഡ് ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വേ എക്‌സ്‌പ്ലോറര്‍ സാറ്റലൈറ്റ് ഒബ്‌സര്‍വേറ്ററിയില്‍ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചാണ് അല്‍സിയോണസ് ഗാലക്‌സി കണ്ടെത്തിയത്. ഇതിന്റെ കേന്ദ്രത്തിൽ വലിയൊരു തമോഗര്‍ത്തമാണ് ഉള്ളത്. പ്ലാസ്മ ജെറ്റുകൾ പുറന്തള്ളുന്നതിന് മുമ്പായി ഈ തമോഗര്‍ത്തം ഭീമമായ അളവില്‍ ദ്രവ്യത്തെ വലിച്ചെടുക്കുന്നു. ദശലക്ഷക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിച്ച് റേഡിയോ തരംഗങ്ങളായി മാറിയ ഈ പ്ലാസ്മകൾ വഴിയാണ് ഈ താരാപഥത്തെ കണ്ടെത്താന്‍ സാധിച്ചത്.
Story Highlights: Largest galaxy ever discovered in the Universe, 60 times the size of the Milky Way
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here