Advertisement

60 കപ്പലുകളും മുങ്ങിക്കപ്പലുകളും, 55 എയർക്രാഫ്റ്റുകൾ; ഇന്ത്യയുടെ സമുദ്ര സൈന്യത്തിന്റെ ശക്തി വിളിച്ചോതി ഫ്‌ളീറ്റ് റിവ്യു

February 21, 2022
Google News 2 minutes Read
President’s Fleet Review 2022 explainer

ഇന്ത്യയുടെ സമുദ്ര സൈനിക ശക്തി പ്രകടനത്തിന് അഥവാ പ്രസിഡന്റ്‌സ് ഫ്‌ളീറ്റ് റിവ്യുവിനാണ് ഇന്ന് വിശാഖപട്ടണം സാക്ഷ്യം വഹിക്കുന്നത്. റിപബ്ലിക് ഡേ പരേഡ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സൈനിക പ്രകടനമാണ് ഇത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേവി ഫ്‌ളീറ്റ് റിവ്യൂ നടത്തും. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, പ്രതിരോധ സഹ മന്ത്രി അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാർ ഉൾപ്പടെ രാജ്യരക്ഷാ വകുപ്പിലെ പ്രമുഖർ പങ്കെടുക്കും. ( President’s Fleet Review 2022 explainer )

എന്താണ് പ്രസിഡന്റ്‌സ് ഫ്‌ളീറ്റ് റിവ്യു ?

ഈ പ്രകടനത്തിൽ നാവിക സേനയുടെ എല്ലാ കപ്പലുകളുടേയും പ്രകടനം നടക്കും. ഇന്ത്യൻ സൈന്യത്തിന്റെ സുപ്രിംകമാൻഡ് കൂടുയിയായ രാഷ്ട്രപതിയുടെ കീഴിൽ എല്ലാ തവണയും ഇത്തരത്തിൽ ഫ്‌ലീറ്റ് റിവ്യൂ നടക്കാറുണ്ട്.

നാവിക സേനയുടെ ഒരു കപ്പലിൽ രാഷ്ട്രപതിയെ കയറ്റും. 21 ഗൺ സല്യൂട്ടിന്റെ അകമ്പടിയോടെയാണ് രാഷ്ട്രപതിയെ കപ്പലിലേക്ക് ആനയിക്കുന്നത്. ഈ കപ്പലാണ് പ്രസിഡന്റ്‌സ് യാട്ട്. നേവൽ പോർട്ടിലെ മറ്റ് കപ്പലുകൾ രാഷ്ട്രപതിയെ കാണിക്കാനാണ് ഇത്. ഇത്തവണത്തെ പ്രസിഡന്റ്‌സ് യാട്ട് ഐഎൻഎസ് സുമിത്രയാണ്. ഒരു വശത്ത് അശേക ചക്രം പതിപ്പിച്ചിരിക്കുന്ന ഈ കപ്പലാകും പ്രസിഡൻഷ്യൽ കോളത്തെ നയിക്കുന്നത്.

Read Also : ഇന്ത്യയുടെ സമുദ്ര സൈനിക ശക്തി പ്രകടനം ഇന്ന്

രാഷ്ട്രപതിയുടെ ഭരണ കാലയളവിൽ ഒരിക്കലാണ് ഫ്‌ളീറ്റ് റിവ്യൂ നടക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇതുവരെ 11 പ്രസിഡൻഷ്യൽ ഫ്‌ളീറ്റ് റിവ്യുകളാണ് നടത്തിയിരിക്കുന്നത്. ഇതിൽ 2001 ലേതും 2016 ലേതും അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂകളായിരുന്നു.

നാവിക സേനയുടെ പക്കലുള്ള എല്ലാ കപ്പലുകളും പ്രകടനത്തിൽ പങ്കെടുക്കുമോ ?

നാവിക സേനയുടെ പക്കലുള്ള എല്ലാ കപ്പലുകളും പ്രകടനത്തിൽ പങ്കെടുക്കില്ല. മറിച്ച് എല്ലാ തരത്തിലുള്ള പടക്കപ്പലുകളും അണിനിരത്തും. ഇന്ന് നടക്കുന്ന സൈനിക പ്രകടനത്തിൽ 60 കപ്പലുകളും മുങ്ങിക്കപ്പലുകളും, 55 വിമാനങ്ങളുമാണ് പങ്കെടുക്കുന്നത്.

നിരത്തിയിട്ടിരിക്കുന്ന 44 കപ്പലുകളെ മറികടന്നാകും പ്രസിഡന്റിന്റെ കപ്പൽ മുന്നോട്ട് പോകുക. ഇന്ത്യൻ നാവിക സേനയുടേയും, കോസ്റ്റ് ഗാർഡിന്റേയും, ഷിപ്പിംഗ് കോർപറേഷന്റേയും, മിനിസ്ട്രി ഓഫ് എർത്ത് സയൻസിന്റഏയും കപ്പലുകളും ഇക്കൂട്ടത്തിലുണ്ടാകും. മർച്ചന്റ് ഷിപ്പുകളുടെ റിവ്യൂവും ഇക്കൂട്ടത്തിൽ നടക്കും.

പ്രകടനങ്ങൾ

നാവിക-വ്യോമ പ്രകടനങ്ങളാകും ഇന്ന് നടക്കുക. നാവിക പരേഡ്, കടലിലെ രക്ഷാദൗത്യത്തിന്റെ പ്രകടനം, ഹോക്ക് എയർക്രാഫ്റ്റിന്റെ എയറോബാറ്റിക്‌സ്, മറൈൻ കമാൻഡോസിന്റെ വക വാട്ടർ പാരാ ജംപ് എന്നിവ ഇന്ന് നടക്കും.

Story Highlights: President’s Fleet Review 2022 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here