Advertisement

ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവറിന് തിരിച്ചടി; പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

February 22, 2022
Google News 2 minutes Read
crusher case pv anwar face set back

അൻപത് ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിന് തിരിച്ചടി. പിവി അൻവറിന് അനുകൂലമായ റിപ്പോർട്ട് മഞ്ചേരി സിജെഎം കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ( crusher case pv anwar face set back )

കേസിൽ പ്രതിയായ പിവി അൻവർ എംഎൽഎയെ ഒരു തവണ പോലും ചോദ്യം ചെയ്യാതൊണ് അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇത് കോടതി ചോദ്യം ചെയ്തിരുന്നു. ഇത് ക്രമിനൽ സ്വഭാവമുള്ള കേസാണെന്നും, അത് സിവിൽ കേസാക്കി മാറ്റണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. എന്നാൽ അത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ട് മടക്കി അയച്ച കോടതി കേസിൽ പുതിയ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ഡിവൈഎസ്പി വിക്രമനോട് ആവശ്യപ്പെട്ടു.

Read Also : സില്‍വര്‍ലൈന്‍; പ്രധാന സ്റ്റേഷനുകളുടെ വിവരങ്ങളില്ല; ഡിപിആർ അപൂർണം; പരാതി നൽകി അൻവർ സാദത്ത്

കർണാടക ബെൽറ്റംഗാടിയിൽ ക്വാറി സ്ഥാപിക്കാമെന്ന് പറഞ്ഞ് എഞ്ചിനിയറായ സെലിമിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നതാണ് കേസ്. ഈ കേസിലാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്തിമ റിപ്പോർട്ട് കോടതി തള്ളിയത്.

Story Highlights: crusher case pv anwar face set back

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here