Advertisement

ഇവിടെ ആകെ താമസക്കാർ പതിനൊന്ന് പേർ; ദ്വീപിലേക്ക് താമസക്കാരെ ക്ഷണിക്കുന്നു…

February 22, 2022
Google News 1 minute Read

വിനോദ സഞ്ചാരികൾക്ക് എന്നും പ്രിയപെട്ടതാണ് ദ്വീപുകൾ. അങ്ങ് ദൂരെ ഒറ്റപ്പെട്ട ദിക്കിൽ പ്രകൃതിയുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഭൂമി. അങ്ങനെയൊരു ദ്വീപാണ് ഇന്ന് പരിചയപ്പെടുന്നത്. അറുന്നൂറോളം പേർ താമസിച്ച ദ്വീപിൽ ഇപ്പോൾ വെറും പതിനൊന്ന് പേരാണ് താമസക്കാരായി ഉള്ളത്. അത്ര പ്രശസ്തമല്ലെങ്കിലും അത്രമേൽ സുന്ദരമാണ് യുകെയിലെ ഈ ഉല്‍വ ദ്വീപ്. ആധുനികമായ ഒന്നും തന്നെ ഈ ഭൂമിയെ തൊട്ടുതീണ്ടിയിട്ടില്ല. കെട്ടിടങ്ങളോ കാറുകളോ വലിയ ഷോപ്പുകളോ ഒന്നും തന്നെ ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കില്ല. ഇവിടുത്തെ ജനസംഖ്യയും കുറവാണ്. എന്നാൽ ഇപ്പോൾ ഉൽവ ദ്വീപ് താമസക്കാരെ തേടുകയാണ്.

ഏകദേശം 7500 വർഷത്തെ കഥ പറയാനുണ്ട് ഉൽവ ദ്വീപിന്. പ്രശസ്തമല്ലെങ്കിലും ചരിത്രത്തിൽ ഉൽവയുടെ സ്ഥാനം വളരെ വലുതാണ്. എന്നിട്ടും ലോകത്തിന് മുന്നിൽ ഇടം പിടിക്കാനോ പേര് നേടാനോ ഈ ദ്വീപിനായിട്ടില്ല എന്നത് അത്ഭുതകരമായ വസ്തുതയാണ്. എ ഡി എണ്ണൂറാം നൂറ്റാണ്ടിൽ വൈക്കിംഗുകള്‍ പിടിച്ചടക്കിയ ഈ ദ്വീപ് പിന്നീട് നോഴ്സ് സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.

ദ്വീപിന്റെ വികസനവും സുരക്ഷിതത്വവും ലക്ഷ്യമിട്ട് 2018 ൽ പ്രദേശവാസികളും നോർത്ത് വെസ്റ്റ് മുള്ളിൽ നിന്നുള്ളവരും ഈ പ്രദേശം വാങ്ങിക്കുകയായിരുന്നു. പിന്നീടാണ് ഇവിടുത്തെ ജനസംഖ്യയിൽ നേരിയ രീതിയിലെങ്കിലും വ്യത്യാസമുണ്ടായത്. ഇപ്പോൾ നിരവധി വികസന പദ്ധതികളുടെ ഭാഗം കൂടെയാണ് ഈ ദ്വീപ്. ഇവിടെ പുതുതായി എത്തുന്ന താമസക്കാർക്കായി ഉപേക്ഷിപ്പെട്ട വീടുകൾ പുതുക്കി പണിയുന്ന നടപടികളും ദ്വീപിൽ തുടങ്ങിയിട്ടുണ്ട്. മാത്രവുമല്ല ഒരു വിദ്യാഭ്യാസ കേന്ദ്രവും ഇവിടെ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. സ്റ്റോറസ് ഉൽബ എന്നാണ് ഈ പ്രോജക്ടിന്റെ പേര്. ഈ ദ്വീപിൽ ഇതുവരെ മോട്ടോർ ബൈക്കുകളോ കാറുകളോ എത്തിയിട്ടില്ല. അതുകൊണ്ട് ഇ-കാർഗോ ബൈക്കുകൾ, ഇലക്ട്രോണിക് മൗണ്ടൻ ബൈക്കുകൾ എന്നിവ ഉപയോഗിക്കാനുള്ള നടപടികളും ദ്വീപിൽ ആരംഭിച്ചിട്ടുണ്ട്.

Read Also : പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഗാലക്‌സി കണ്ടെത്തി; സൂര്യനേക്കാള്‍ 240 ബില്യണ്‍ മടങ്ങ് വലിപ്പം…

എന്നുകരുതി എല്ലാവർക്കും ഓടികയറി ഇവിടെ താമസിക്കാമെന്ന് കരുതണ്ട. ആകെ അമ്പത് പേർക്കാണ് ഇതിനുള്ള അവസരമുള്ളത്. അതിനായി അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഈയിടെ നടത്തിയ സർവേയിൽ കണ്ടെത്തിയത് 26 രാജ്യങ്ങളിൽ നിന്ന് 500 ഓളം പേരാണ് ഇതിനായി അപേക്ഷ സമർപ്പിച്ചു എന്നാണ്. സ്ഥിര താമസക്കാർ ഇല്ലെങ്കിലും ഇവിടേക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്. ജലവിനോദങ്ങളും ശാന്തതയും പ്രകൃതിയും ഒത്ത് ചേർന്ന അതിസുന്ദരമായൊരു ദ്വീപ്. സീസൺ അനുസരിച്ച് നിരവധി ദേശാടനപക്ഷികളും ഇവിടെ എത്തും. കൊവിഡ് കാരണം ഇങ്ങോട്ട് പോകാൻ പേടി വേണ്ട. നിലവിൽ ഇവിടെയുള്ള എല്ലാവരും കൊവിഡ് വാക്സിൻ എടുത്തതാണ്. ഉടനെ തന്നെ ലോകഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം ഈ ഭൂമി സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

Story Highlights: facts about ulva island

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here