‘കോണ്‍ഗ്രസ് വിട്ട് ടിആര്‍എസിലേക്ക്’; വ്യാജ പ്രചാരണത്തിനെതിരെ ഹനുമന്ത റാവു

ടിആര്‍എസ് പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന തരത്തില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവു. കോണ്‍ഗ്രസ് വിട്ട് തെലങ്കാന രാഷ്ട്രസമിതിയില്‍ ചേര്‍ന്നെന്ന തരത്തില്‍ വ്യാജ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതിന് റാവു സൈബര്‍ പൊലീസില്‍ പരാതി നല്‍കി.
വ്യാജപ്രാചരണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച ഹനുമന്ത റാവു, താനിപ്പോള്‍ ജീവിക്കുന്നത് കോണ്‍ഗ്രസുകാരനായിട്ടാണെന്നും മരിക്കുന്നതും കോണ്‍ഗ്രസുകാരനായിട്ടാകുമെന്നും പ്രതികരിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയെ നിര്‍മാര്‍ജനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഹൈദരാബാദ് കമ്മിഷണറെ അഭിനന്ദിച്ച കോണ്‍ഗ്രസ് നേതാവ്, അത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, കോണ്‍ഗ്രസ് നേതാവ് ജഗ്ഗ റെഡ്ഡി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഹനുമന്ത റാവു ടിആര്‍എസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോടൊപ്പം പ്രചരിച്ചത്. ഇരുനേതാക്കളും ടിആര്‍എസിനെ പിന്തുണയക്കുന്നുവെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട്.
Read Also : യുപി തെരഞ്ഞെടുപ്പ്; ജയിച്ചാല്‍ പുരോഹിത് വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കുമെന്ന് യോഗി ആദിത്യനാഥ്
‘ഈ പ്രചരിക്കുന്നതെല്ലാം അസംബന്ധവും പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണ്. ഇത്രകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ എന്റെ നേര്‍ക്കുണ്ടായിട്ടില്ല. സമൂഹമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ കണ്ട്, നിരവധിപേര്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ് സത്യം അറിയാന്‍’. റാവു പറഞ്ഞു.
Story Highlights: hanumantha rao, telangana, congress, trs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here