ഹിമാചൽ പ്രദേശിലെ ഫാക്ടറി സ്‌ഫോടനം: മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

ഹിമാചൽ പ്രദേശിലെ പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും. പി എം നാഷണൽ റിലീഫ് ഫണ്ടിൽ (പിഎംഎൻആർഎഫ്) നിന്ന് തുക നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു.
ഉനയിലെ ഫാക്ടറിയിൽ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളടക്കം 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ഉനയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമദൃഷ്ട്യാ, മരിച്ചവരിലും പരുക്കേറ്റവരിലും ഭൂരിഭാഗവും കുടിയേറ്റ തൊഴിലാളികളാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാഘവ് ശർമ്മ പറഞ്ഞു.
രാവിലെ 11.30 ഓടെ വ്യാവസായിക മേഖലയിൽ വൻ സ്ഫോടന ശബ്ദം കേട്ട ആളുകൾ, യൂണിറ്റിൽ ജോലി ചെയ്യുന്ന ഏഴ് തൊഴിലാളികളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വാടകക്കെട്ടിടത്തിലാണ് പടക്ക നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. യൂണിറ്റ് വ്യവസായ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ല. യൂണിറ്റ് നടത്തുന്നവർക്ക് എക്‌സ്‌പ്ലോസീവ് ലൈസൻസ് ഇല്ലായിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഫയർഫോഴ്‌സ്, പൊലീസ് മറ്റ് ജില്ലാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ജില്ലയിലെ ബത്തു വ്യവസായ മേഖലയിലാണ് സംഭവം.
Story Highlights: hp-factory-explosion-pm-announces-ex-gratia-for-kin-of-deceased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here