Advertisement

അഭിഭാഷകന്‍ രാമന്‍പിള്ളയ്‌ക്കെതിരായ പൊലീസ് നീക്കത്തിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

February 22, 2022
Google News 0 minutes Read

ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയ്‌ക്കെെതിരായ പൊലീസ് നടപടിക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയ സാഹചര്യത്തിലാണ് പ്രതിഷേധം.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി ജിണ്‍സനെ, ദിലീപിന് അനുകൂലമായി വിചാരണക്കോടതിയില്‍ മൊഴിമാറ്റി പറയിക്കാന്‍ കൊല്ലം സ്വദേശി നാസര്‍ സ്വാധീനിച്ചുവെന്ന കേസിലാണ് രാമന്‍പിള്ളയുടെ മൊഴിയെടുക്കാനുള്ള ശ്രമം. തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റാണ് അന്വേഷിക്കുന്നത്.
മൊഴി രേഖപ്പെടുത്തുന്നതു സംബന്ധിച്ച് രാമന്‍പിള്ളയ്ക്കു ക്രൈംബ്രാഞ്ച് 14നു നോട്ടിസ് നല്‍കിയിരുന്നു. രാമന്‍പിള്ളയുടെ മൊഴി രേഖപ്പെടുത്തുന്നതിനു 16നു രാവിലെ ഒന്‍പതിന് അദ്ദേഹത്തിന്റെ വീട്ടിലോ ഓഫിസിലോ എത്തുമെന്നും എവിടെയാണ് വരേണ്ടതെന്ന് അറിയിക്കണമെന്നുമാണ് ഡിവൈഎസ്പി എസ്.അമ്മിണിക്കുട്ടന്‍ പുറപ്പെടുവിച്ച നോട്ടിസില്‍ പറയുന്നത്. എന്നാല്‍ കള്ളക്കേസില്‍ മൊഴി നല്‍കാനാകില്ലെന്നാണു നോട്ടിസിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ രാമന്‍പിള്ള പറഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രതിഷേധ റാലി നടത്തി. രാവിലെ 10.30ന് ബാര്‍ അസോസിയേഷന്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച റാലിയില്‍ നിരവധി അഭിഭാഷകര്‍ അണിനിരന്നു. രാമന്‍പിള്ളക്കെതിരായ നീക്കത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു. ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധിച്ചു. ക്രൈംബ്രാഞ്ച് നടപടിയെ നിയമപരമായി നേരിടാനുള്ള നീക്കത്തിലാണ് അഭിഭാഷകര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here