വിരാട് കൊഹ്‌ലിയുടെ ബാനറുമായി പാക്കിസ്ഥാന്‍ ആരാധകന്‍; വീഡിയോ പങ്കുവെച്ച് ശുഐബ് അക്തര്‍

പാക്കിസ്ഥാന്‍ പ്രിമിയര്‍ ലീഗിലെ (പിഎസ്എല്‍) ഒരു മത്സരത്തിനിടെ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ ബാനറുമായി പാക്കിസ്ഥാന്‍ ആരാധകന്‍ നില്‍ക്കുന്ന വീഡിയോ പങ്കുവെച്ച് പാക്കിസ്ഥാന്റെ മുന്‍ പേസ് ബൗളര്‍ ശുഐബ് അക്തര്‍. ‘ഗദ്ദാഫി സ്റ്റേഡിയത്തില്‍ ആരോ ഒരാള്‍ സ്‌നേഹം പരത്തുന്നു’ എന്ന ക്യാപ്ഷനോടെയാണ് അക്തര്‍ ചിത്രം പങ്കുവച്ചത്.
പാകിസ്ഥാന്‍ പ്രിമിയര്‍ ലീഗില്‍ ഇന്ത്യന്‍ താരങ്ങളാരും തന്നെ കളിക്കുന്നില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് വിരാട് കൊഹ്‌ലിയുടെ വലിയൊരു ബാനറുമായി പാക്കിസ്ഥാന്‍ ആരാധകന്‍ കടന്നുവന്നത്. ദിവസങ്ങള്‍ മുമ്പ് ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Read Also : ഐപിഎൽ ടീം വിശകലനം; തുടക്കം കലക്കി ലക്നൗ
‘പാക്കിസ്ഥാനില്‍വച്ച് താങ്കള്‍ സെഞ്ച്വറി നേടുന്നത് എനിക്ക് കാണണം’ എന്ന വാചകമാണ് ആരാധകന്‍ ബാനറില്‍ എഴുതിയിരിക്കുന്നത്. പീസ്(സമാധാനം) എന്ന ഹാഷ്ടാഗും ബാനറില്‍ ചേര്‍ത്തിട്ടുണ്ട്. വിരാട് കൊഹ്ലി അവസാനമായി സെഞ്ച്വറി നേടിയിട്ട് രണ്ട് വര്‍ഷം പിന്നിടുകയാണ്. അതുകൊണ്ടുതന്നെ ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷം പാകിസ്ഥാനില്‍ വെച്ച് കൊഹ്ലി സെഞ്ച്വറി നേടുന്നത് തനിക്ക് കാണണമെന്നാണ് പാക് ആരാധകന്‍ പറയുന്നത്. ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കൊഹ്‌ലി വീണ്ടും മൂന്നക്കം കടക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
വെസ്റ്റ് ഇഡീസിനെതിരെ നടന്ന ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ കൊഹ്‌ലി കളിച്ചിരുന്നു. രണ്ടാം ട്വന്റി20യില്‍ അര്‍ധസെഞ്ച്വറിയും നേടി. ബിസിസിഐ വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് മൂന്നാം ട്വന്റി20ക്കു മുന്‍പേ ടീം വിട്ട കോലി, ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും കളിക്കുന്നില്ല. ഇനി ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി കോലി ടീമിനൊപ്പം ചേരും.
Story Highlights: Pakistan fan with Virat Kohli’s banner; Shuaib Akhtar shared the video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here