കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതം; ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്ന് പി സി ചാക്കോ

സർക്കാർ-ഗവർണർ പോരിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എൻസിപി. ഗവർണർ മുഖ്യമന്ത്രിക്ക് വഴങ്ങി എന്ന കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതമാണെന്ന് എൻ സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ വ്യക്തമാക്കി.
ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്നും പി സി ചാക്കോ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ തീരുമാനങ്ങൾ ഗവർണറോട് വിശദീകരിക്കുന്നതിൽ തെറ്റില്ല. ഗവർണറെ വെല്ലുവിളിച്ചു പോകേണ്ടതല്ല സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ തുടങ്ങും. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കും. ഗവർണർക്കെതിരായ വിമർശനം പ്രതിപക്ഷം കൊണ്ടുവന്നേക്കും. മൂന്നു ദിവസമാണ് ചർച്ച.
Read Also : 70 വർഷം പഴക്കമുള്ള മരം കടപുഴകി; കൂട്ടായ ശ്രമത്തിൽ നാല് മാസങ്ങൾക്ക് ശേഷം മരത്തിന് പുതുജീവൻ…
ഗവർണറേയും സർക്കാരിനെയും ഒരു പോലെ കടന്നാക്രമിക്കാൻ ആണ് പ്രതിപക്ഷ തീരുമാനം. ഗവർണറും സർക്കാരും തമ്മിൽ ഒത്തു കളിക്കുക ആണെന്നും ബി ജെ പി ഇട നില നിൽക്കുന്നുവെന്നും പ്രതിപക്ഷം സഭയിലും ആരോപിക്കും.ലോകയുക്ത ഓർഡിനൻസിൽ ഒപ്പിട്ടതും, ഹരി എസ് കർത്തയുടെ നിയമനവും നയ പ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ പൊതു ഭരണ സെക്രട്ടറിയെ മാറ്റിയതും പ്രതിപക്ഷം ഉന്നയിക്കും.
ഗവർണറോട് ഏറ്റു മുട്ടൽ വേണ്ടെന്നാണ് സിപിഐഎം നിലപാട് എങ്കിൽ ഗവർണർക്ക് എതിരെ കടുപ്പിക്കുന്ന സി പി ഐ സഭക്കുള്ളിലും നിലപാട് ആവർത്തിച്ചേക്കും. ഗവർണർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകം ആകും. എൽ ഡി എഫിലെ ഭിന്നത കൂടി മുതലാക്കാൻ ലോകയുക്ത ഓർഡിനൻസ് വിവാദം ആദ്യ ദിനം പ്രതിപക്ഷം അടിയന്തിര പ്രമേയം ആയി ഉന്നയിക്കും.
Story Highlights: pcchacko-support-over-pinarayivijayan-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here