ഷെല്ലാക്രമണം; രണ്ട് യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ ഷെല്ലാക്രമണത്തില്‍ രണ്ട് യുക്രൈന്‍ സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമത ശക്തികേന്ദ്രമായ ഡൊനെറ്റ്സ്‌കിന് വടക്കുള്ള സൈറ്റ്സെവിലാണ് ഷെല്ലാക്രമണം നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിറ്റതായും യുക്രൈന്‍ പൊലീസ് അറിയിച്ചു. നോവോലുഗന്‍സ്‌കെയിലെ താമസക്കാരനായ റോമന്‍ ഷിറോക്കി എന്ന 51കാരനാണ് കൊല്ലപ്പെട്ട പൗരനെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
14,000ത്തിലധികം പേര്‍ കൊല്ലപ്പെടുകയും 1.5 ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്ത യുക്രെയ്‌നിലെ എട്ട് വര്‍ഷത്തിനിടയുള്ള സംഘര്‍ഷത്തില്‍ ഈ വര്‍ഷം ഔദ്യോഗികമായി സ്ഥിരീകരിച്ച ആദ്യത്തെ സിവിലിയന്‍ മരണമാണ് ഷിറോക്കിയുടേതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ തങ്ങളുടെ സൈനിക പോസ്റ്റ് തകര്‍ന്നതായി റഷ്യ ആരോപിച്ചു. ഒരു സൈനിക പോസ്റ്റ് പൂര്‍ണമായും തകര്‍ന്നെന്നും ആളപായമില്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളുടെ ശക്തമായ സ്വാധീനമുള്ള പ്രദേശത്ത് യുക്രൈനിയന്‍ നടത്തുന്ന ഷെല്ലാക്രമണം വര്‍ധിച്ചുവരികയാണ.്
Read Also : അഞ്ച് സൈനികരെ വധിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഉക്രൈന്‍
അതേസമയം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ച് യുക്രൈനിയന്‍ സൈനികരെ വധിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി യുക്രൈന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.യുക്രൈനെ ആക്രമിക്കാനായി റഷ്യ നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തില്‍ ഏറ്റവുമധികം ആശങ്കയുയര്‍ത്തുന്ന തര്‍ക്കമാണ് ഇപ്പോള്‍ റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്നത്
Story Highlights: shell attack, ukraine, russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here