Advertisement

ഇന്ന് 22022022! അത്യപൂര്‍വ ദിനം

February 22, 2022
Google News 3 minutes Read

ഇന്ന് 2022 പെബ്രുവരി 22 ചൊവ്വാഴ്ച്ചയാണ്. ഈ ദിവസത്തിന് വലിയൊരു പ്രത്യേകതയുണ്ട്. 22-02-2022 എന്നത് കൂട്ടിച്ചേര്‍ത്ത് 22022022 എന്നെഴുതി ഇടത്തോട്ടും വലത്തോട്ടും വായിക്കുമ്പോള്‍ ദിവസവും മാസവും വര്‍ഷും ഒരേ പോലെ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അപൂര്‍വങ്ങളില്‍ അപൂര്‍വമായി വരുന്ന ഈ തീയതി ഇനി വരണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരും.

ഇത്തരത്തിലുള്ള വാക്കുകളെ അനുലോമവിലോമപദം എന്നാണ് വിളിക്കുന്നത്. രണ്ടു വശത്തു നിന്നും വായിക്കാന്‍ കഴിയുന്ന പദം, സംഖ്യ, പദ സമൂഹം എന്നിവയാണ് പാലിന്‍ഡ്രോം അഥവാ അനുലോമവിലോമപദം. പിറക് എന്നര്‍ത്ഥമുള്ള പാലിന്‍, വഴി, മാര്‍ഗ്ഗം എന്നിങ്ങനെ അര്‍ത്ഥമുള്ള ഡ്രോമോസ് എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്ന് 1600കളില്‍ ബെന്‍ ജോണ്‍സണ്‍ എന്ന ഇംഗ്ലീഷ് എഴുത്തുകാരനാണ് പാലിന്‍ഡ്രം എന്ന പദം രൂപപ്പെടുത്തിയത്.

Read Also : മനുഷ്യനെ തിന്ന മുതല ടെന്‍ഷനടിച്ച് മരിച്ചു

ഈ പ്രതിഭാസത്തെ വിവരിക്കാനുള്ള യഥാര്‍ത്ഥ ഗ്രീക്കു പദ സമൂഹത്തെ ‘ഞണ്ട് ലിഖിതം’ അല്ലെങ്കില്‍ വെറും ‘ഞണ്ട്’ എന്നാണ് അറിയപ്പെടുന്നത്. അതായത് ഞണ്ടിന്റെ പിറകോട്ടുള്ള ചലനമാണ് ഇതിന് സമാനമായി പരാമര്‍ശിക്കുന്നത്. ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പോലെ പാലിന്‍ഡ്രത്തില്‍ ലിഖിതങ്ങള്‍ പിറകോട്ട് വായിക്കപ്പെടുന്നു.

മലയാളത്തിലെ ചില പാലിന്‍ഡ്രോം പദങ്ങളാണ് കരുതല വിറ്റ് വില തരുക, വികടകവി, ജലജ, കനക, കത്രിക, മോരു തരുമോ, പോത്തു ചത്തു പോ, മഹിമ, കണിക, കറുക, കലിക, കക്കുക, കത്തുക, കപ്പുതപ്പുക, കട്ടുതട്ടുക, രണ്ടര, കടുകിടുക, ജഡേജ, നയന, നവഭാവന, നന്ദന, ച്ചുറ്റിച്ചു, വരവ, വാരുവാ, കന്യക, മദാമ തുടങ്ങിയവ.

malayalam (മലയാളം), dad (ഡാഡ്), mom (മോം), refer (റെഫര്‍), level (ലെവല്‍), madam (മാഡം), civic (സിവിക്), kayak (കയാക്) തുടങ്ങിയവയാണ് ചില ഇംഗ്ലീഷ് അനുലോമവിലോമപദങ്ങള്‍.

Story Highlights: Today 22022022! Extraordinary day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here