ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകന്റെ പേര് പറയാൻ ബുദ്ധിമുട്ടുണ്ടെന്ന് വൃദ്ധിമാൻ സാഹ

തന്നെ ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകന്റെ പേര് പറയാൻ ബുദ്ധിമുട്ടുണ്ടെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. തത്കാലം പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്നും ഒരു തവണ കൂടി ഇത് ആവർത്തിച്ചാൽ ആളെ വെളിപ്പെടുത്തുമെന്നും സാഹ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സാഹ നിലപാട് വ്യക്തമാക്കിയത്. (Wriddhiman Saha journalist controversy)
Read Also : സാഹയെ മാധ്യമപ്രവർത്തകൻ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ബിസിസിഐ
അഭിമുഖം നൽകാനായി സമീപിച്ച് മറുപടി നൽകാതായപ്പോൾ വാട്സപ്പ് മെസേജുകളിലൂടെയാണ് മാധ്യമപ്രവർത്തകൻ സാഹയെ ഭീഷണിപ്പെടുത്തിയത്. സാഹ തന്നെ ചാറ്റിൻ്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരുന്നു. സാഹയുടെ ട്വീറ്റിനു പിന്നാലെ താരത്തിനു പിന്തുണയുമായി മുൻ ദേശീയ താരങ്ങളടക്കം രംഗത്തെത്തി. പ്രഗ്യാൻ ഓജ, പാർത്ഥിവ് പട്ടേൽ, ഗൗതം ഗംഭീർ, ആർപി സിംഗ്, ഹർഭജൻ സിംഗ് തുടങ്ങിയ താരങ്ങൾ സാഹയ്ക്ക് പിന്തുണ അറിയിച്ചു. മാധ്യമപ്രവർത്തകൻ ആരെന്ന് പറയാനാണ് ഇവരൊക്കെ ആവശ്യപ്പെട്ടത്.
സംഭവത്തിൽ ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു സംഭവത്തിൽ വിശദമായി അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുമെന്ന് ബിസിസിഐ അറിയിച്ചു.
നേരത്തെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ ഉന്നതർക്കെതിരെ കടുത്ത വിമർശനവുമായി സാഹ രംഗത്തെത്തിയിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ എന്നിവരെയാണ് സാഹ വിമർശിച്ചത്. ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും പരിശീലകൻ രാഹുൽ ദ്രാവിഡും ചേതൻ ശർമയും നിർദ്ദേശിച്ചതായി സാഹ ആരോപിച്ചു.
Read Also : ‘പരാമർശത്തിൽ വേദനയില്ല, അദ്ദേഹത്തോട് ബഹുമാനമുണ്ട്’; രാഹുൽ ദ്രാവിഡ്
താൻ ബിസിസിഐ തലപ്പത്ത് ഉള്ളിടത്തോളം കാലം ടീമിൽ ഇടം ഉറപ്പു നൽകിയ ഗാംഗുലി, പിന്നീട് വാക്കു മാറ്റിയെന്നും സാഹ വെളിപ്പെടുത്തി. ഇനിമുതൽ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ നേതൃത്വം മുപ്പത്തിയേഴുകാരനായ സാഹയെ അറിയിച്ചതിനെ തുടർന്നാണ് ഇത്തവണത്തെ രഞ്ജി ട്രോഫിയിൽ നിന്ന് സാഹ പിൻമാറിയതെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ബിസിസിഐ നേതൃത്വവുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി സാഹ പരസ്യമായി രംഗത്തെത്തിയത്.
Story Highlights: Wriddhiman Saha journalist controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here