Advertisement

73ല്‍ വിരിഞ്ഞ പ്രണയം; കണ്ണുതുറപ്പിച്ച് ഒരു പ്രണയകഥ

February 23, 2022
Google News 7 minutes Read

പ്രണയത്തിന് കണ്ണും മൂക്കും പല്ലും ഇല്ലെന്നു പറയുന്നതു പോലെ പ്രണയിക്കാന്‍ പ്രായമില്ല എന്ന് തെളിയിച്ചിരിക്കയാണ് ഒരു മുത്തശി. കരോള്‍ എച്ച് മാക് എന്ന മുത്തശിയാണ് കഥയിലെ നായിക. തന്റെ 73ാം വയസില്‍ ജീവിതത്തില്‍ വീണ്ടും പ്രണയം കണ്ടെത്തിയ ഒരു വയോധികയുടെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.
‘ജീവിതം വളരെ വിചിത്രമാണ് എന്ന ആമുഖത്തോടെയാണ് വിരലില്‍ മോതിരം ധരിച്ച ചിത്രംസഹിതം കരോള്‍ പ്രണയത്തെക്കുറിച്ച് പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ് ഏതാണ്ട് 42 വര്‍ഷങ്ങള്‍ക്കിപ്പുറം 73ാം വയസില്‍ വീണ്ടും സിംഗിള്‍ ആവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. 73ാം വയസില്‍ ഈ മഹാമാരിക്ക് നടുവില്‍ നില്‍ക്കുന്ന കാലത്ത് യഥാര്‍ഥ പ്രണയത്തെ കണ്ടെത്താനാവുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കരോള്‍ കുറിച്ചു.

Read Also : കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച കേസില്‍ കുറ്റപത്രം നല്‍കി

സാമൂഹിക പ്രവര്‍ത്തകയും നഴ്‌സും അറ്റോണിയുമൊക്കെയായ കരോളിന്റെ ട്വീറ്റാണ് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ട്വീറ്റ് വൈറലായി എന്നു മാത്രമല്ല ഒരുമില്യണില്‍പരം പേര്‍ ലൈക് ചെയ്യുകയും ചെയ്തു.
കരോളിന്റെ പ്രണയകഥ കണ്ണുതുറപ്പിച്ചുവെന്നാണ് പലരും കമന്റ് ചെയ്തത്. ജീവിതാന്ത്യത്തില്‍ ഒരു കൂട്ടുതേടാനുള്ള കരോളിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എത്ര പ്രായമായാലും എല്ലാവരും യഥാര്‍ഥ സ്‌നേഹം അര്‍ഹിക്കുന്നുണ്ടെന്ന് ചിലര്‍ കുറിച്ചു. യഥാര്‍ഥ പ്രണയത്തെ കണ്ടെത്താന്‍ കഴിയാത്തവരും ട്വീറ്റിന് താഴെ കമന്റുകളുമായെത്തുന്നുണ്ട്.

ട്വീറ്റ് വൈറലായതോടെ വീണ്ടും കരോള്‍ പ്രതികരണവുമായെത്തി. തന്റെ മുന്‍ഭര്‍ത്താവിനെക്കുറിച്ചും കരോള്‍ ആ ട്വീറ്റില്‍ പങ്കുവെച്ചു. അദ്ദേഹം മരിക്കുകയായിരുന്നില്ല എന്നും മറ്റൊരു സ്ത്രീയെ തേടിപ്പോയതിനാല്‍ താന്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല എന്നും കരോള്‍ കുറിച്ചു. നിലവിലെ പ്രണയം എങ്ങനെയാവും അവസാനിക്കുക എന്നറിയില്ല എന്നും കരോള്‍ പറഞ്ഞു. തന്റെ പ്രണയത്തിന് ആശംസകള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു കരോള്‍.

Story Highlights: 73-Year-Old Woman Finds True Love

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here