അഗാർക്കറും വാട്സണും ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകരാവുന്നു എന്ന് റിപ്പോർട്ട്

മുൻ ഇന്ത്യൻ താരം അജിത് അഗാർക്കറും മുൻ ഓസീസ് താരം ഷെയിൻ വാട്സണും ഡൽഹി ക്യാപിറ്റൽസ് പരിശീലക സംഘത്തിലേക്കെന്ന് സൂചന. ഇരുവരും റിക്കി പോണ്ടിംഗിൻ്റെ സഹപരിശീലകരായാവും ഡൽഹിയിലെത്തുക. കഴിഞ്ഞ സീസണുകളിൽ ടീമിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് കൈഫ്, അജയ് രത്ര എന്നീ മുൻ ഇന്ത്യൻ താരങ്ങൾ ടീം വിട്ടിരുന്നു. ഇവർക്ക് പകരക്കാരായാണ് വാട്സണെയും അഗാർക്കറിനെയും ഡൽഹി ടീമിലെത്തിക്കുക.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും നന്നായി കളിച്ച വിദേശ താരങ്ങളിൽ ഒരാളാണ് വാട്സൺ. 2008ലെ പ്രഥമ സീസണിൽ രാജസ്ഥാൻ കിരീടം നേടിയപ്പോൾ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം വാട്സണായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയും വാട്സൺ ഐപിഎൽ കിരീടം നേടിയിട്ടുണ്ട്.
അഗാർക്കറാവട്ടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായാണ് ഐപിഎൽ കളിച്ചത്. 42 ഇന്നിംഗ്സുകൾ കളിച്ച താരം 29 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
Story Highlights: agarkar watson delhi capitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here