Advertisement

ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ വിമാനം ഏര്‍പ്പെടുത്തണം: കെ സുധാകരന്‍ എംപി

February 23, 2022
Google News 1 minute Read

യുദ്ധത്തിന്റെ നിഴലില്‍ കഴിയുന്ന ഉക്രെയിനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനു കത്തുനൽകി. ഉക്രെയിനില്‍ 25,000 ഇന്ത്യക്കാരുള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അടിയന്തരമായി മടങ്ങാന്‍ എംബസി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തിന് വിമാനങ്ങളില്ല. ഉക്രെയിനും ഇന്ത്യയ്ക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. അതിലൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സുരക്ഷ മുന്‍നിര്‍ത്തി നാട്ടിലേക്കു മടങ്ങാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ നിര്‍ദേശം. ലക്ഷങ്ങള്‍ മുടക്കി ഉന്നതവിദ്യാഭ്യാസത്തിന് യുക്രെയിനില്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാനും നടപടി വേണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Story Highlights: aircraft-should-be-arranged-to-repatriate-indians-k-sudhakaran-mp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here