ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകനായി അജിത് അഗാർക്കർ; ഔദ്യോഗിക പ്രഖ്യാപനമായി

ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിൻ്റെ സഹപരിശീലകനായി മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ. അഗാർക്കറെ സഹപരിശീലകനായി നിയമിച്ച വിവരം ഡൽഹി ക്യാപിറ്റൽസ് ഔദ്യോഗികമായി അറിയിച്ചു. മുൻ ഓസീസ് ഓൾറൗണ്ടർ ഷെയിൻ വാട്സൺ അഗാർക്കറിനൊപ്പം സഹപരിശീലകനാവുമെന്ന് സൂചനയുണ്ട്. ഇതിൽ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. കഴിഞ്ഞ സീസണുകളിൽ ടീമിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് കൈഫ്, അജയ് രത്ര എന്നീ മുൻ ഇന്ത്യൻ താരങ്ങൾ ടീം വിട്ടിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായി ഐപിഎൽ കളിച്ച താരമാണ് അജിത് അഗാർക്കർ. 42 ഇന്നിംഗ്സുകൾ കളിച്ച താരം 29 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഇന്ത്യക്കായി വിവിധ ഫോർമാറ്റുകളിൽ കളിച്ചിട്ടുള്ള താരം വാലത്ത് മികച്ച ബാറ്റർ കൂടിയായിരുന്നു.
Story Highlights: ajit agarkar delhi capitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here